News
Saturday, 7 January 2012
പരുമലയില്‍ കെട്ടിടം നിര്‍മിക്കാനുള്ള യാക്കോബായ സഭയുടെ ശ്രമം ഓര്‍ത്തഡോക്‌സുകാര്‍ തടഞ്ഞു
പരുമല: പരുമലയില്‍ യാക്കോബായ സഭ വാങ്ങിയ സ്‌ഥലത്ത് കെട്ടിടം നിര്‍മിക്കാനുള്ള യാക്കോബായ സഭക്കാരുടെ ശ്രമം ഓര്‍ത്തഡോക്‌സുകാര്‍ തടഞ്ഞു.
വൈദികരുടെ നേതൃത്വത്തില്‍ നിര്‍മാണ സ്‌ഥലത്തേക്ക് ഓര്‍ത്തഡോക്‌സുകാര്‍ പ്രകടനം നടത്തി. ഒന്നരവര്‍ഷംമുമ്പ് പള്ളി നിര്‍മിക്കാനുള്ള യാക്കോബായ സഭയുടെ ശ്രമം ജില്ലാ കലക്‌ടര്‍ തടഞ്ഞിരുന്നു.
ഇതിനെതിരേ യാക്കോബായ സഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജില്ലാ കലക്‌ടര്‍ക്ക് അനുയോജ്യ തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കടപ്ര ഗ്രാമപഞ്ചായത്തില്‍നിന്ന് കെട്ടിട നിര്‍മ്മാണാനുമതി ലഭിച്ച് നിര്‍മാണം ആരംഭിച്ചതോടെയാണു പ്രശ്‌നം വീണ്ടും ഉയര്‍ന്നത്. കലക്‌ടറെ മറികടന്ന് ഗ്രാമപഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ചതിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം കലക്‌ടര്‍ക്കു പരാതി നല്‍കി.
പഞ്ചായത്ത് കമ്മിറ്റി അറിയാതെയാണ് നിര്‍മാണാനുമതി ലഭിച്ചതെന്നും ഇതു ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്നും കടപ്ര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
Subscribe to:
Post Comments (Atom)
No comments:
Post a Comment