News
Saturday, 7 January 2012
ഇന്ത്യയിലെ മാര്‍ തോമായുടെ സിംഹാസനം വെറും വെറും ആലങ്ങാരികം മാത്രം
വിശുദ്ധ തോമാ സ്ലീഹയ്ക്ക് പോലും അറിവില്ലാത്ത സിംഹാസനം (priesthood succession ) എന്ന ഭാവനാ സിംഹാസനം കോട്ടയത്തെ ദേവലോകത്തുള്ള ആരുടെയോ ഭാവനാ സൃഷ്ട്ടി മാത്രമാണ്...ഈ ഭാവനാ സിംഹാസനം "മലങ്കര ഓര്‍ത്തഡോക്‍സ് സഭ എന്ന് "സ്വയം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയ്ടുടെ പരമോന്നത കോടതിയായ സുപ്രീം കോടതി ചരിത്ര പ്രസിദ്ധമായ 1995 ലെ വിധിയില്‍ "ഇന്ത്യയിലെ മാര്‍ തോമായുടെ സിംഹാസനം വെറും വെറും ആലങ്ങാരികം മാത്രം ആണെന്നും (ഭാവനാ സൃഷ്ട്ടി )മലങ്കര സഭ എന്നത് ഒരു സ്വതന്ത്ര സഭ അല്ലെന്നും..അത് ആകമാന സുറിയാനി സഭയുടെ ഇന്ത്യയിലെ ഒരു ഭാഗം മാത്രം ആണെന്നും ,ആകമാന സുറിയാനി സഭയുടെ തലവന്‍ അന്തിയോക്യ പാതൃയര്‍ക്കിസ് ആണെന്നും ,പാതൃയര്‍ക്കിസിന്‍റെ കീഴില്‍ ആണ് കാതോലിക്ക എന്നും പറയുന്നു... ഇനി നമുക്ക് ചരിത്ര പരമായി "മാര്‍ തോമായുടെ സിംഹാസനം "ഒന്ന് പരിശോധിക്കാം . .ബൈബിള്‍ ഗവേഷകര്‍ക്കും ,ചരിത്ര ശാസ്ത്ര കാര്നമാര്‍ക്കും..ഇന്ത്യയിലെ പൌരാണിക ഗ്രന്ഥങ്ങളില്‍ ഒന്നിലും "മാര്‍ തോമായുടെ ഈ ഭാവനാ സിംഹാസനത്തെ പറ്റി പറഞ്ഞിട്ടില്ല ,,,,ഈ നിമിഷം വരെയും ഇക്കാര്യം തെളിയിക്കാന്‍ സാധിചിട്ടുമില്ല...മാര്‍ തോമാ ശ്ലീഹ സുവിശേഷം അറിയിക്കാന്‍ ഇന്ത്യയില്‍ വന്നു എന്നതല്ലാതെ ഒരു സഭ സ്ഥാപിച്ചതായോ മേല്‍ പട്ടക്കാരെ വാഴിച്ചതായോ യാതൊരു തെളിവുകളും നില നില്‍ക്കുന്നില്ല... ഇനി ചരിത്രത്തിലേ ബാര്‍ എബ്രായുടെ സഭാ ചരിത്രം മുഴുവന്‍ വായിച്ചാലും തോമാ ശ്ലീഹ ഒരു മേല്‍ പട്ടക്കാരനെ വാഴിച്ചതായി കാണുന്നില്ല ..മാത്രവുമല്ല അദ്ധേഹത്തിന്‍റെ സഹോദരനും ശിഷ്യനും ആയ മോര്‍ ആദായി സ്ലീഹായെ കൈ വെപ്പ് നല്‍കി വാഴിച്ചിട്ടുമില്ല .....മാര്‍തോമായുടെ പൌരോഹിത്യ പിന്‍ തുടര്‍ച്ചയെ പറ്റി എങ്ങും പറഞ്ഞിട്ടും ഇല്ല ..."മാര്‍ തോമായുടെ സിംഹാസനം "എന്നൊരു സൂചന പോലും എങ്ങും കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല...മാര്‍ത്തോമാ ശ്ലീഹ ഇന്ത്യയില്‍ വന്നു സുവിശേഷം അറിയിക്കുകയും പട്ടക്കാരെ മാത്രം വാഴിച്ചതായി ബാര്‍ എബ്രായ സൂചിപ്പിച്ചിട്ടുണ്ട്..ഇന്ത്യ മുതലായ കിഴക്ക് ദേശത്തുള്ള മെത്രാപോലീത്ത മാര്‍ക്ക് കൈവെപ്പു കിട്ടിയിരുന്നത് "അന്ത്യോക്യയില്‍ " നിന്നും ആണെന്നും ബാര്‍ എബ്രായ രേഖപെടുത്തിയിരിക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment