News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 9 January 2012

യാക്കോബായ സഭയ്ക്കുനേരെയുള്ള അക്രമം-സഭാ വര്‍ക്കിങ് കമ്മിറ്റി പ്രതിഷേധിച്ചു

ആലുവ: കണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന പോലീസ്മര്‍ദനത്തില്‍ ആലുവയില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. അതിക്രമം കാട്ടിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി യാതൊരു പ്രകോപനവുമില്ലാതെ അടയ്ക്കുവാന്‍ ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടക്കിയിട്ടുള്ള പരി. പൗലോസ് മോര്‍ അത്തനാസ്യോസ് തിരുമേനിയുടെ ഓര്‍മദിവസങ്ങളായ 25, 26 തീയതികളില്‍ കുര്‍ബാനയ്ക്കായി സഭയ്ക്ക് അവസരം ലഭിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെരുന്നാള്‍ നടത്തിപ്പിനായി പ്രത്യേക ഉപസമിതികള്‍ വര്‍ക്കിങ് കമ്മിറ്റി രൂപവത്കരിച്ചു.25ന് വൈകിട്ട് അഞ്ചിന് നവാഭിഷിക്തരായ മെത്രാപ്പോലീത്തമാര്‍ക്ക് സ്വീകരണം നല്‍കും. കണിയാംപറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പയുടെ നൂറാം ജന്മദിനം മേയില്‍ സഭാടിസ്ഥാനത്തില്‍ ആഘോഷിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏലിയാസ് മോര്‍ അത്തനാസിയോസ്, ഐസക് മോര്‍ ഒസ്താത്തിയോസ്, ഏല്യാസ് മോര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും സംബന്ധിച്ചു. യാക്കോബായ സഭയുടെ മണ്ണത്തൂര്‍ പള്ളി അടയ്ക്കുവാന്‍ ഇടയായ സാഹചര്യത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ എല്ലാ പരിപാടികളും റദ്ദ്‌ചെയ്തതായി സഭാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു.

No comments:

Post a Comment