News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 29 January 2012

ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.

ആലുവ തൃക്കുന്നത് സെമിനാരി പള്ളി പ. പിതാന്ക്കന്മ്മാരുടെ ഓര്‍മ്മ ദിവസം യാക്കോബായ സഭാ എന്തോ കരാര്‍ ലംഘനം നടത്തിയെന്ന് ഓര്‍ത്തഡോക്‍സ്കാര്‍ പറയുന്നു. (1 ) ശ്രേഷ്ഠ കാതോലിക്കാ ബാവാ ബലി അര്‍പ്പിച്ചതിന്റെ ഫോട്ടോ എടുക്കാന്‍ യാക്കോബായക്കാര്‍ Camera കബറിടത്തില്‍ ഒളിച്ചു കടത്തി എന്നാണു ആദ്യത്തെ ആരോപണം. ശരിയാണ്. ഓര്‍ത്തഡോക്‍സ്‌ കാരും ക്യാമറ ഒളിച്ചു കടത്തിയതിന്റെ തെളിവ്, MOSC മേത്രാന്മ്മാര്‍ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയതിന്റെ ചിത്രം Malankara Orthodox TV – യില്‍ കൊടുത്തിട്ടുണ്ട്‌. (2) ഓര്‍ത്തഡോക്‍സ്‌ കാര്‍ പറയുന്നു ശ്രേഷ്ഠ കാതോലിക്കാ അവിടെ കുര്‍ബാന അര്‍പ്പിച്ചില്ല എന്ന്. കാരണം അവിടെ അതിനുള്ള സമയം അദ്ദേഹത്തിന് കിട്ടിയില്ല എന്ന്. അങ്ങനെയെങ്കില്‍ എന്ത് കരാര്‍ ലംഘനമാണ് അവിടെ നടന്നത്? അല്ലെങ്കില്‍ ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.

No comments:

Post a Comment