News
Tuesday, 24 January 2012
തൃക്കുന്നത്തു പള്ളി: സുരക്ഷ ശക്‌തമാക്കി
ആലുവ: സഭാതര്‍ക്കം നിലനില്‍ക്കുന്ന ആലുവ തൃക്കുന്നത്തു പള്ളിയില്‍ നാളെ നടക്കുന്ന ഓര്‍മ പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ ശക്‌തമാക്കി. ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീതിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം ഇന്നലെ പള്ളിയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
സുരക്ഷയുടെ ഭാഗമായി പള്ളിയും പരിസരപ്രദേശങ്ങളും പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. റൂറല്‍ എസ്.പി. കെ.പി. ഫിലിപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പള്ളി പരിസരത്ത് ബാരിക്കേഡുകള്‍ സ്‌ഥാപിച്ച് അതിലൂടെയാകും വിശ്വാസികളെ അകത്തു പ്രവേശിപ്പിക്കുന്നത്. ദേഹ പരിശോധന നടത്തിയശേഷമാണ് പ്രവേശനം അനുവദിക്കുക.
നാളെ രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ഉച്ചയ്‌ക്ക് 1 മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗത്തിനും ആരാധന നടത്താനാണ് അനുവദിച്ചിട്ടുള്ളത്. പത്ത് മിനിറ്റില്‍ കൂടുതല്‍ കബറിങ്കല്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കില്ല. പത്ത് പേരടങ്ങുന്ന സംഘമായി വിശ്വാസികളെ കബറിങ്കല്‍ പ്രവേശിപ്പിക്കും. ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാര്‍ക്കും പ്രവേശനമുണ്ട്. ഇരു സഭകളുടെയും മേലധ്യക്ഷന്മാര്‍ക്ക് അവസാന പത്തു മിനിറ്റ് കബറിങ്കല്‍ ധൂപ പ്രാര്‍ഥനക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് കലക്‌ടര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment