News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 20 January 2012

മൂവാറ്റുപുഴയില്‍ കത്തീഡ്രല്‍ മൂറോന്‍ കൂദാശ: സുറിയാനി കത്തോലിക്ക റീത്ത്‌ പാത്രിയര്‍ക്കീസ്‌ കേരളം സന്ദര്‍ശിക്കും

കൊച്ചി: സിറിയയിലെ സുറിയാനി കത്തോലിക്കാ റീത്ത്‌ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ ജോസഫ്‌ യോനാന്‍ ബാവ അടുത്താഴ്‌ച കേരളം സന്ദര്‍ശിക്കും. മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ സെന്റ്‌ ജോസഫ്‌ കത്തീഡ്രലിന്റെ മൂറോ കൂദാശ നിര്‍വഹിക്കുന്നതിനും കൃതജ്‌ഞതാ ബലിയര്‍പ്പണം നിര്‍വഹിക്കുന്നതിനുമാണ്‌ യോനാന്‍ ബാവ എത്തുന്നത്‌. ചടങ്ങുകള്‍ക്ക്‌ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്ക ബാവയും കാര്‍മികത്വം വഹിക്കും. 23ന്‌ തിരുവനന്തപുരത്തെത്തുന്ന പാത്രിയര്‍ക്കീസ്‌ ദൈവദാസന്‍ മോര്‍ ഇവാനിയോസിന്റെ കബറിടത്തില്‍ പ്രാര്‍ഥന നടത്തും. 24ന്‌ തിരുവല്ല ആര്‍ച്ച്‌ ബിഷപ്പ്‌ ഹൗസ്‌ സന്ദര്‍ശിക്കും. പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ചശേഷം 25ന്‌ മൂവാറ്റുപുഴയില്‍ 8.30ന്‌ വിശിഷ്‌ടാതിഥികള്‍ക്ക്‌ സ്വീകരണം. തുടര്‍ന്ന്‌ കത്തീഡ്രല്‍ കൂദാശയുടെ ആദ്യഭാഗം നിര്‍വഹിക്കും. വിശുദ്ധ ഷര്‍ബേലിന്റെ നാമത്തില്‍ സ്‌ഥാപിതമാകുന്ന ചാപ്പലിന്റെ കൂദാശ പാത്രിയര്‍ക്കീസ്‌ നിര്‍വഹിക്കും. വിശുദ്ധ ഷര്‍ബേലിന്റെ തിരുശേഷിപ്പ്‌, മാറോനൈറ്റ്‌ സന്യാസ സഭയിലെ ആബട്ട്‌ തന്നൂസ്‌ നെഹമേ ചാപ്പലില്‍ പ്രതിഷ്‌ഠിക്കും. 26ന്‌ രാവിലെ പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഭദ്രാസന ദേവാലയ മൂറോന്‍ കൂദാശയുടെ രണ്ടാംഭാഗവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശം നല്‍കും. പൊതുസമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ പുതുതായി നിര്‍മിച്ചു നല്‍കുന്ന 12 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. പുരാതന ബൈസാന്റിയന്‍ ശില്‍പ മാതൃകയിലാണ്‌ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ ഒന്നരയ്‌ക്ക് പാത്രിയര്‍ക്കീസ്‌ ബാവ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ (യാക്കോബായ) ശ്രേഷ്‌ഠ കാതോലിക്ക ബാവയെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ യല്‍ദോ മോര്‍ ബസേലിയോസ്‌ മഫ്രിയാനയുടെ കബറിടം സ്‌ഥിതി ചെയ്യുന്ന കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിയിലെത്തും. വൈകിട്ട്‌ ഏഴരയ്‌ക്ക് കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നല്‍കുന്ന അത്താഴവിരുന്നില്‍ സംബന്ധിക്കും.

No comments:

Post a Comment