News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 7 January 2012

സഭാത്തര്‍ക്കം: മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി

കൂത്താട്ടുകുളം: സഭാത്തര്‍ക്കം നിലനില്‍ക്കുന്ന മണ്ണത്തൂര്‍ പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ അടച്ചുപൂട്ടി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്‌ പള്ളി അനിശ്‌ചിത കാലത്തേക്കു പൂട്ടിയത്‌. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്‌. ഇന്ന്‌ സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ്‌ നടപടി. സംഘര്‍ഷ സാധ്യതകണ്ട്‌ കഴിഞ്ഞ ഞായറാഴ്‌ച പള്ളി ഭരണസമിതി പള്ളി പൂട്ടിയിരുന്നു. പിന്നീട്‌ പള്ളി തുറന്നിരുന്നില്ല. 95 ശതമാനം വരുന്ന യാക്കോബായ പക്ഷത്തെ അവഗണിച്ച്‌, പോലീസ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൂട്ടുനില്‍ക്കുകയാണെന്നു ഇടവകാംഗങ്ങള്‍ ആരോപിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ അത്താനിക്കലുള്ള കുരിശുപള്ളി രണ്ടാഴ്‌ച മുമ്പ്‌ പൂട്ടിയിരുന്നു

No comments:

Post a Comment