News
Monday, 2 January 2012
കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണം: കണ്ടനാട് ഭദ്രാസനയോഗം
പുത്തന്‍ കുരിശ്: യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വിശ്വാസികള്‍ക്കെതിരെ നടന്ന പോലീസ് ലാത്തി ചാര്‍ജില്‍ കണ്ടനാട് ഭദ്രാസന കൗണ്‍സില്‍യോഗം പ്രതിഷേധിച്ചു. കോടതിവിധിക്ക് വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ അതിക്രമങ്ങള്‍ നടത്തുകയാണ്. യാക്കോബായ സഭാ വിശ്വാസികള്‍ക്ക് എതിരെ പോലീസ് കള്ളക്കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും നീതിപൂര്‍വമായ സമീപനം അധികാരികളില്‍ നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോലഞ്ചേരിയിലും ഓണക്കൂറും മണ്ണത്തൂരും വിശ്വാസികളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ. സാമൂഹിക വിരുദ്ധരുടെ കൂട്ടുപിടിച്ച് സത്യവിശ്വാസികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. യാക്കോബായ സഭ എന്നും നിയമങ്ങളെ മാനിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ സഭാ വിശ്വാസികളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ അനുവദിക്കുകയില്ല എന്നും അധികാരികള്‍ തീതിപൂര്‍വം തീരുമാനങ്ങര്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മോര്‍ ഇവാനിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഭദ്രാസന സെക്രട്ടറി പനിച്ചിയില്‍ തോമസ് കോറെപ്പിസ്‌ക്കോപ്പ, വട്ടവേലിയില്‍ സ്ലീബാ കോറെപ്പിസ്‌ക്കോപ്പ, ഭദ്രാസന സെക്രട്ടറി കെ.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment