News
Monday, 2 January 2012
വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃക: മന്ത്രി കെ. ബാബു
കോലഞ്ചേരി: യാക്കോബായ സഭയിലെ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണന്ന് മന്ത്രി കെ. ബാബു പറഞ്ഞു. സമൂഹത്തിന്റെ വളര്‍ച്ചക്ക് ഇത്തരം സംഘടനകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍വച്ച് വിശ്വാസ സംരക്ഷണ സമിതിയുടെയും പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപോലീത്തയുടെയും 5-ാം സ്‌ഥാനാരോഹണ വാര്‍ഷികവും സംയുക്‌തമായി നടത്തിയ സമ്മേളനത്തില്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്‌ഘദാടനം ചെയ്‌തു. യാക്കോബ് മാര്‍ അന്ത്രോണിയോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ ക്ലീമിസ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, പ്രൊഫ. കെ.എസ്. ഡേവിഡ്, ഫാ. ജോണ്‍ പുന്നമറ്റം, മോന്‍സി വാവച്ചന്‍, ഡോ. കെ.സി. രാജന്‍, ടി.ടി. ജോയി, ഇ.എം. ജോണ്‍, അഡ്വ. ജോര്‍ജ് കുട്ടി എബ്രഹാം, ഷിബു തെക്കുപുറം, ജേക്കബ് പരത്തുവയലില്‍, ബേബി വര്‍ഗീസ് പ്രസംഗിച്ചു. സമ്മേളനത്തില്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും അംഗീകാരം ലഭിച്ച ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍, ജോര്‍ജ് തുരുത്തിയില്‍, സി.പി. മാത്യു തുടങ്ങിയവരെ ആദരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment