News
Friday, 6 January 2012
ഓര്‍ത്തഡോക്‍സ് പക്ഷക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു പതിനാലുകാരിയെ പുരോഹിതന്‍ പീഡിപ്പിച്ചെന്ന പരാതി പോലീസ് ഒത്തുതീര്‍പ്പാക്കി
പുളിക്കീഴ്: പതിനാലുകാരിയെ പുരോഹിതന്‍ പീഡിപ്പിച്ചെന്ന പരാതി പോലീസ് മധ്യസ്‌ഥതയില്‍ ഒത്തു തീര്‍പ്പാക്കി. വ്യവസ്‌ഥ പ്രകാരം വൈദികന്‍ പെണ്‍കുട്ടിക്ക് നല്‍കിയ വന്‍തുകയില്‍ ഒരു പങ്ക് മധ്യസ്‌ഥത വഹിച്ച പോലീസ് ഉന്നതന്‍ തട്ടിയെടുത്തതായി ആരോപണം. പുളിക്കീഴ് സ്‌റ്റേഷന്‍ പരിധിയിലാണു പീഡനം നടന്നത്. ഇതു സംബന്ധിച്ച് പുളിക്കീഴ് എസ്.ഐക്കു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയും നല്‍കി.
പോലീസ് ഉന്നതന്‍ ഇത് ഏറ്റെടുത്ത് ഇരുകൂട്ടരേയും മധ്യസ്‌ഥതയ്‌ക്കു വിളിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ രാത്രിയിലായിരുന്നു ഒത്തു തീര്‍പ്പ് ചര്‍ച്ച. പെണ്‍കുട്ടിയുടെ ഭാവിയെ കരുതി കേസ് ഒത്തുതീര്‍പ്പാക്കണം എന്നായിരുന്നു മധ്യസ്‌ഥന്റെ ആവശ്യം.
അതിനായി പുരോഹിതന്‍ ഒരു തുക നല്‍കും. തുടര്‍ന്നും സഹായിക്കുകയും ചെയ്യും. ഈ വ്യവസ്‌ഥ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമ്മതിച്ചതായാണു സൂചന. ഇതേത്തുടര്‍ന്ന് ഒത്തു തീര്‍പ്പ് ധനം കൈമാറി.
പറഞ്ഞതില്‍ പകുതി മാത്രമാണു പെണ്‍കുട്ടിക്കു കൊടുത്തത്. ബാക്കി ഏമാന്‍ പോക്കറ്റിലേക്കിട്ടുവെന്നാണു പോലീസുകാര്‍ക്കിടയില്‍ തന്നെയുളള സംസാരം.പെണ്‍കുട്ടിക്കു പുരോഹിതനോട് പ്രായത്തിന്റെ ചാപല്യം കൊണ്ടുളള പരിശുദ്ധ പ്രണയമായിരുന്നുവെന്നാണു പോലീസ് നല്‍കുന്ന വിശദീകരണം. ഇരുകൂട്ടരും തയാറായതിനാലാണു മധ്യസ്‌ഥ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.
അതിനു പുരോഹിതന്‍ പണമൊന്നും നല്‍കിയില്ല. പെണ്‍കുട്ടിയുടെ തുടര്‍ന്നുളള പഠന ചിലവ് അദ്ദേഹം വഹിക്കുമത്രേ. അല്ലാതെ അനിഷ്‌ടകരമായി ഒന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.
കേസ് ഒതുക്കിയ ഈ പോലീസ് ഉന്നതനെക്കുറിച്ച് അടുത്ത കാലത്ത് ഒരു പാട് പരാതികള്‍ ഉയര്‍ന്നിരുന്നു. യുവതി ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ചുവെന്നു കാട്ടി മാവേലിക്കര സ്വദേശിയായ യുവാവ് നല്‍കിയ പരാതിയും ഇദ്ദേഹത്തിനു കൊയ്‌ത്തിന് അവസരം നല്‍കി.
പരാതിക്കാരന്‍ തന്നെ പലസ്‌ഥലത്തായി വച്ച് പീഡിപ്പിച്ചെന്നു യുവതി മൊഴി നല്‍കിയതോടെയാണു പോലീസിനു പിരിവ് നടത്താന്‍ അവസരം ഒരുങ്ങിയത്. പ്രതിയാക്കുമെന്നു പറഞ്ഞ് യുവാവില്‍നിന്നു വന്‍തുക പിടുങ്ങിയെന്നാണ് അണിയറ സംസാരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment