News
Tuesday, 3 January 2012
പുതിയ മെത്രാപ്പോലീത്തമാരുടെ അഭിഷേകത്തിലൂടെ യാക്കോബായ സുറിയാനി സഭ കരുത്ത് പ്രാപിച്ചിരിക്കുകയാണെന്ന് മാര്‍ത്തോമാ സഭയിലെ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.
കോലഞ്ചേരി: പുതിയ മെത്രാപ്പോലീത്തമാരുടെ അഭിഷേകത്തിലൂടെ യാക്കോബായ സുറിയാനി സഭ കരുത്ത് പ്രാപിച്ചിരിക്കുകയാണെന്ന് മാര്‍ത്തോമാ സഭയിലെ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ നവാഭിഷിക്‌തരായ മെത്രാപ്പോലീത്തമാരെ അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകാശമാകുന്ന സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ സഭയെ കൈപിടിച്ചു നടത്താന്‍ നവാഭിഷിക്‌തര്‍ക്ക് കഴിയട്ടെയെന്നും മെത്രാപ്പോലീത്ത ആശംസിച്ചു. സഭാ തര്‍ക്കം പരിഹരിക്കാന്‍ മാര്‍ത്തോമാ സഭയുടെ പൂര്‍ണസഹകരണവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. യാക്കോബായ സുറിയാനി സഭ എക്കാലത്തും മദ്ധ്യസ്‌ഥരോട് സഹകരിച്ചു പോന്ന ചരിത്രമാണുളളതെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പളളികള്‍ ഭൂരിപക്ഷത്തിന് ഏല്‍പിച്ച് കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും ബാവ പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, നവാഭിഷിക്‌ത മെത്രാപ്പോലീത്തമാരായ ഏലിയാസ് മോര്‍ യൂലിയോസ്, തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സഖറിയാസ് മോര്‍ പോളികാര്‍പ്പസ്, മോണ്‍. ആല്‍ബര്‍ട്ട് റൗഹ്, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ സേവേറിയോസ്, ഡോ.കുര്യാക്കോസ് തെയോഫിലോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യുസ് മോര്‍ തേവോദോസിയോസ്, സഭാട്രസ്‌റ്റി ജോര്‍ജ് മാത്യൂ, സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, എം.എല്‍.എ. മാരായ വി.പി. സജീന്ദ്രന്‍, സാജുപോള്‍, ടി.യു.കുരുവിള, മുന്‍മന്ത്രി ടി.എച്ച്. മുസ്‌തഫ, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, അനൂപ് ജേക്കബ്, എം.ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. അന്ന ഗ്രൂപ്പ് എം.ഡി. സാബു ജേക്കബ്, പി.ടി. മത്തായി പുറപ്പാടത്ത്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി പൗലോസ് മുടക്കന്തല എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment