തിരുവല്ല: യു.ഡി.എഫിന്റെ ശക്‌തികേന്ദ്രമായ തിരുവല്ലയില്‍ മാത്യു ടി. തോമസ് അട്ടിമറി വിജയം നേടിയത് വ്യക്‌തിപ്രഭാവംകൊണ്ട്. അഴിമതിരഹിതനെന്ന പ്രതിഛായയ്‌ക്കൊപ്പം ഗതാഗതവകുപ്പ് മന്ത്രി എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായപ്പോള്‍ എടുത്ത ശക്‌തമായ നിലപാടും മാത്യു ടിക്ക് രാഷ്‌ട്രീയത്തിലതീതമായ പിന്തുണ ലഭിക്കാന്‍ കാരണമായി. പരമ്പരാഗത യു.ഡി.എഫ്. വോട്ടുകള്‍ വന്‍തോതില്‍ നേടാന്‍ മാത്യുടിയുടെ വ്യക്‌തിപ്രഭാവംകൊണ്ട്‌് സാധിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തുണയായി. 40 കോടിയിലേറെ മുടക്കിയുള്ള കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ് ടെര്‍മിനല്‍, 5 വര്‍ഷത്തിനിടെ 14 പാലങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്യു ടിയുടെ ജനസമ്മിതി വളരാന്‍ കാരണമായി. കഴിഞ്ഞതവണ യു.ഡി.എഫ്. വിമതന്‍ ഉള്ളതുകൊണ്ട്‌മാത്രം വിജയിച്ച മാത്യു ടി ഇത്തവണ മത്സരിച്ച രാഷ്‌ട്രീയസാഹചര്യം അത്ര അനുകൂലമായിരുന്നില്ല.
ജോസഫ് എം. പുതുശേരിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് യു.ഡി.എഫിലുണ്ടായ ഭിന്നതയും ഓര്‍ത്തഡോക്‌സ് സഭ യു.ഡി.എഫിനെതിരെ സ്വീകരിച്ച നിഷേധാത്മക നിലപാടും പ്രചാരണത്തിന്റെ തുടക്കത്തില്‍ മാത്യു ടി.യ്‌ക്ക് അനുകൂലമായിരുന്നുവെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇത് മാറിയിരുന്നു. പിന്നീട് മാത്യു ടിയുടെ വ്യക്‌തിത്വംതന്നെയായിരുന്നു വിലയിരുത്തപ്പെട്ടത്.
പുതുശേരിയുടെ നിലപാട് യു.ഡി.എഫിനെ അത്രകണ്ട് ബാധിച്ചതായി കാണുന്നില്ല. വിക്‌ടര്‍ ടി. തോമസിന് ഭൂരിപക്ഷം കിട്ടിയ 3 പഞ്ചായത്തുകള്‍ പുതുശേരി കഴിഞ്ഞ തവണ വിജയിച്ച കല്ലൂപ്പാറ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവയാണ്. എന്നാല്‍, മറ്റ് 8 പഞ്ചായത്തുകളിലും മാത്യു ടി. ഭൂരിപക്ഷം നേടി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ലിങ്ക്‌ഹൈവേയുടെ നിര്‍മ്മാണം നടത്താനായത് അപ്പര്‍കുട്ടനാട് മേഖലയില്‍ വന്‍മുന്നേറ്റം നടത്താന്‍ മാത്യു ടിയെ സഹായിച്ചു.
തിരുവല്ല ടൗണിന്റെ മുഖഛായ തന്നെ മാറുന്നതരത്തിലുള്ള കെ.എസ്.ആര്‍.ടി.സി. നവീകരണം നഗരസഭയില്‍ മികച്ച പ്രകടനം നടത്താന്‍ തുണച്ചു. നഗരസഭയില്‍ 4196 വോട്ടിന്റെ ഭൂരിപക്ഷമാണ് മാത്യു ടിക്ക് ലഭിച്ചത്. യു.ഡി.എഫ്. ഭരിക്കുന്ന മിക്ക പഞ്ചായത്തുകളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് രാഷ്‌ട്രീയം നോക്കാതെ ജനങ്ങള്‍ മാത്യു ടിയെ പിന്തുണച്ചതൂകൊണ്ടാണ്

No comments:
Post a Comment