News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 4 May 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ പെരുന്നാള്‍ ഇന്ന് തുടങ്ങും

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ - മേടം 24 പെരുന്നാളിന് വ്യാഴാഴ്ച വൈകീട്ട് ആറിന് കൊടിയേറും. ഏഴിന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനവും കലാപരിപാടികളും നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി സാധനങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. 5.30ന് ഇരുമ്പനം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.



പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മോര്‍ അത്തനാസ്യോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണാബാസ് എന്നീ മെത്രാപ്പോലീത്തമാരുടെയും മുളേരിക്കന്‍ ബന്യാമിന്‍, ഗബ്രിയേല്‍ എന്നീ റമ്പാന്മാരുടെയും കാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, 11.45ന് നേര്‍ച്ചസദ്യ, ഉച്ചയ്ക്ക് രണ്ടിന് വഴിപാട് സാധന ലേലം, വൈകീട്ട് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടാകും.

No comments:

Post a Comment