News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 14 May 2011

റാന്നിയില്‍ രാജു ഏബ്രഹാമിന്റെ വിജയത്തിന്‌ പത്തരമാറ്റ്‌

റാന്നി: തുടര്‍ച്ചയായ നാലാം അങ്കത്തിലും റാന്നി മണ്ഡലത്തില്‍ ചരിത്രം കുറിച്ച ഇടതുമുന്നണി സ്‌ഥാനാര്‍ഥി രാജു ഏബ്രഹാമിന്റെ വിജയത്തിന്‌ പത്തരമാറ്റ്‌ തിളക്കം.




ഒരുവേള സ്വന്തം പാളയത്തില്‍ ഉള്ളവര്‍പോലും വിജയത്തെക്കുറിച്ച്‌ ആശങ്കപ്പെട്ടപ്പോള്‍ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ റാന്നി മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടന്ന റാന്നി എം.എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഏഴേമുക്കാലോടെ എത്തിയ രാജു ഏബ്രഹാം വിജയവാര്‍ത്ത നേരിട്ട്‌ അറിഞ്ഞശേഷമാണ്‌ കേന്ദ്രം വിട്ടത്‌.



തുടക്കംമുതല്‍ ഒടുക്കംവരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്താതെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി അഡ്വ. പീലിപ്പോസ്‌ തോമസ്‌ റാന്നിയില്‍ തന്നെ കഴിഞ്ഞപ്പോഴാണ്‌ ജനവിധി നേരിട്ടറിയാന്‍ രാജു ഏബ്രഹാം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ തങ്ങിയത്‌.



1996-മുതല്‍ റാന്നി മണ്ഡലത്തെ ഇടതുപാളയത്തിലാക്കിയ രാജു ഏബ്രഹാമിന്റെ വിജയഗാഥ 2011-ല്‍ ആവര്‍ത്തിച്ചപ്പോഴും റാന്നിയിലെ ജനങ്ങള്‍ക്ക്‌ ആശ്‌ചര്യമുണ്ടായില്ല. സി.പി.എം എന്നോ ഇടതുമുന്നണി എന്നോ പരിഗണിക്കുന്നതിലുപരി രാജു ഏബ്രഹാമിന്റെ വ്യക്‌തിപ്രഭാവത്തിന്‌ ലഭിച്ച അധിക വോട്ടുകളാണ്‌ നാലാം തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്‌ വിജയം അനായാസമാക്കിയത്‌. 1996-ലും 2006-ലും എതിരാളിയായിരുന്ന പീലിപ്പോസ്‌ തോമസിനെ തന്നെ ഇക്കുറിയും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ സഹതാപതരംഗം അദ്ദേഹത്തിന്‌ ലഭിക്കുമെന്നായിരുന്നു ഒരു കണക്കുകൂട്ടല്‍. പാര്‍ലമെന്റ്‌, തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്‌ നേടിയ മികച്ച വിജയവും യു.ഡി.എഫ്‌ കൈക്കലാക്കിയ ബഹുഭൂരിപക്ഷ പഞ്ചായത്തുകളും പീലിപ്പോസ്‌ തോമസിന്‌ അനുകൂലമാകുമെന്നായിരുന്നു മറ്റൊരു കണക്കുകൂട്ടല്‍. ഇതിലേറെ മണ്ഡല പുനഃസംഘടനയിലൂടെ ചിറ്റാറും സീതത്തോടും നഷ്‌ടമാകുകയും യു.ഡി.എഫ്‌ മുന്‍തൂക്കം ഉണ്ടെന്ന്‌ കരുതുന്ന അഞ്ച്‌ പഞ്ചായത്തുകള്‍ റാന്നി മണ്ഡലത്തിലേക്ക്‌ ചേര്‍ക്കപ്പെടുകയും ചെയ്‌തതോടെ റാന്നി മണ്ഡലം പൂര്‍ണമായും യു.ഡി.എഫിന്‌ അനുകൂലമായെന്ന അമിത പ്രതീക്ഷയുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്‌തായിരുന്നു രാജു ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണം.



താന്‍ നടപ്പാക്കിയതും തുടങ്ങിവച്ചതുമായ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ മസിലാക്കിയമണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക്‌ വോട്ടുനല്‍കുമെന്ന രാജുവിന്റെ ഉറച്ച വിശ്വാസം വിഫലമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം നേര്‍പകുതിയായി കുറഞ്ഞെങ്കിലും 6614 വോട്ട്‌ എന്ന മികച്ച ലീഡാണ്‌ ഇദ്ദേഹം ഇക്കുറി നേടിയത്‌. അതിലുപരി 12 പഞ്ചായത്തുകളില്‍ വെച്ചൂച്ചിറ ഒഴികെ 11 പഞ്ചായത്തുകളിലും വ്യക്‌തമായ ലീഡ്‌ നേടാനും രാജു ഏബ്രഹാമിന്‌ കഴിഞ്ഞു. പോസ്‌റ്റല്‍ ബാലറ്റ്‌ എണ്ണിക്കഴിഞ്ഞുളള ആദ്യ റൗണ്ടില്‍ ഒഴികെ മറ്റെല്ലാ റൗണ്ടിലും തന്റെ ലീഡ്‌ നിലനിര്‍ത്താനും ഇദ്ദേഹത്തിന്‌ സാധിച്ചു.

No comments:

Post a Comment