കോട്ടയം: ഭരണത്തിനുള്ള മാന്ത്രികസംഖ്യയില്‍ കോണ്‍ഗ്രസിനെ എത്തിച്ചതു കോട്ടയം, എറണാകുളം ജില്ലകള്‍. മധ്യ തിരുവിതാംകൂറില്‍-കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍- വന്‍ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. മലബാറിലെ ഇടതുനേട്ടം മധ്യതിരുവിതാംകൂറില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണംകൊണ്ടു മറികടക്കാമെന്നും യു.ഡി.എഫ്. കണക്കുകൂട്ടിയിരുന്നു.
എന്നാല്‍ കോട്ടയത്തും എറണാകുളത്തും മാത്രമാണു പ്രതീക്ഷിച്ച വിജയമുണ്ടായത്. എറണാകുളത്ത് ആകെയുള്ള 14 സീറ്റില്‍ പതിനൊന്നിലും യു.ഡി.എഫിനു ജയിക്കാനായി. പെരുമ്പാവൂര്‍, അങ്കമാലി, വൈപ്പിന്‍ മണ്ഡലങ്ങളാണു നഷ്‌ടമായത്. കോട്ടയത്ത് ഒമ്പതില്‍ ഏഴിടത്തും യു.ഡി.എഫ്. ജയിച്ചു. ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങള്‍ യു.ഡി.എഫിനെ കൈവിട്ടു. ഏറ്റുമാനൂരില്‍ ഇടതു സ്‌ഥാനാര്‍ഥി കഷ്‌ടിച്ചാണു വിജയിച്ചത്. ഇടുക്കിയില്‍ ആകെയുള്ള അഞ്ചു സീറ്റിലും യു.ഡി.എഫ്. വിജയം പ്രതീക്ഷിച്ചിരുന്നു.
പക്ഷേ വിജയിച്ചതു തൊടുപുഴയിലും ഇടുക്കിയും മാത്രം. പത്തനംതിട്ടയിലെ അഞ്ചു സീറ്റില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതീക്ഷിച്ചെങ്കിലും ജനവിധി തിരിച്ചടിയായി. ഇവിടെ മൂന്നു സീറ്റുകള്‍ യു.ഡി.എഫിനെ കൈവിട്ടു.
ആലപ്പുഴയില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. യു.ഡി.എഫിന് അപ്രതീക്ഷിതമായി ആഘാതം. ഒമ്പതു സീറ്റില്‍ രണ്ടിടത്തു മാത്രമാണു വിജയിച്ചത്; കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട്ടും യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് ചെങ്ങന്നൂരിലും. മുസ്ലിം ലീഗിന്റെ ചിറകില്‍ മലപ്പുറത്തു ശക്‌തമായ തിരിച്ചുവരവു നടത്തിയ യു.ഡി.എഫ്. ഇടതുമുന്നണിയുടെ കുത്തക ജില്ലകളായ കണ്ണൂരിലും പാലക്കാട്ടും വിള്ളല്‍ വീഴ്‌ത്തുകയും ചെയ്‌തു.

No comments:
Post a Comment