News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 11 May 2011

മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസിന്റെ കുവൈത്ത് സന്ദര്‍ശനം

കുവൈറ്റ് സന്ദര്‍ശനത്തിലായിരിക്കുന്ന യാക്കോബായ സഭയുടെ തൃശ്ശൂര്‍ മുംബൈ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ കുവൈറ്റ് സെന്റ് ജോര്‍ജ്ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ഡലിഗേഷന്‍ വത്തിക്കാന്‍ അപ്പോസ്‌തോലിക് നൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഹിസ് എക്‌സലന്‍സി പീറ്റര്‍ രാജിക്കിനെ സന്ദര്‍ശിച്ചു സംഭാക്ഷണം നടത്തി. ഇടവക വികാരി റവ.ഫാ.സാജന്‍ ജോണ്‍, ഷെവലിയാര്‍ സിജു വര്‍ഗീസ്, സെക്രട്ടറി ജോണ്‍സണ്‍ വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് ജോണ്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ചാക്കോ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

No comments:

Post a Comment