News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 4 May 2011

താമരച്ചാല്‍ വലിയ പള്ളിയില്‍ പെരുന്നാള്‍

കിഴക്കമ്പലം: താമരച്ചാല്‍ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും പരിശുദ്ധ പിതാക്കന്‍മാരുടെയും ഓര്‍മ്മപെരുന്നാള്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും.



ബുധനാഴ്ച 8.15ന് കുര്‍ബ്ബാന, കൊടിയേറ്റ് വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് ഭക്തസംഘടനകളുടെ വാര്‍ഷികം. വ്യാഴാഴ്ച രാവിലെ 7.30ന് കുര്‍ബ്ബാന, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, 8ന് പ്രസംഗം. വെള്ളിയാഴ്ച 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രസംഗം പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, 11ന് പടിഞ്ഞാറെ കുരിശിങ്കലേക്ക് പ്രദക്ഷിണം, 12ന് നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും

No comments:

Post a Comment