News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 14 May 2011

യാക്കോബായക്കാര്‍ ഒരു ബഹളത്തിനും പോയില്ല, ഇരു മുന്നണിയില്‍ നിന്നും അഞ്ചു പേര്‍ ജയിക്കുകയും ചെയ്തു

ഓരോ മണ്ഡലങ്ങളിലും എത്ര കത്തോലിക്കാ വോട്ട്, എത്ര ഹിന്ദു വോട്ട്, എത്ര മുസ്ലിം വോട്ട്, എത്ര ഓര്‍ത്തഡോക്സ് വോട്ട്, എത്ര യാക്കോബായ വോട്ട് ഉണ്ട് എന്നുള്ള വിവരം വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം. അതനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം. അല്ലാതെ ഓര്‍ത്തോഡോക്സ് സഭയെ ഒറ്റപ്പെടുത്തണം എന്ന് ഒരു പാര്‍ട്ടിക്കോ ശ്രി. ഉമ്മന്‍ ചാണ്ടി ക്കോ ഇല്ല. അദ്ധേഹത്തെ സഭാവിരോധി യാക്കി നമ്ബൂതിരിപ്പടിനോട് ഉപമിച്ച സ്വന്തം ആളുകളോട് അദ്ദേഹം ക്ഷമിക്കുമായിരിക്കും. ഓരോ UDF candidate നെയും പരാജയപ്പെടുത്തിഎന്നോ ഭൂരിപക്ഷം കുറച്ചു എന്ന് വീമ്പു അടിക്കുന്ന സ്വന്തം സഭക്കാര്‍ പിന്നില്‍ നിന്നും കുത്തിയത് അതേ സഭാംഗം ആയ ഉമ്മന്‍ ചാണ്ടിയെ തന്നെ ആണ്. വീണ്ടും മുഖ്യ മന്ത്രി ആയാല്‍ ഇരു സഭാ പ്രീണനം തുടരാതെയും പറ്റില്ല. കാരണം അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രി ആണ്. പിന്നെ സ്വന്തം വിഭാഗം പിന്നില്‍ നിന്നും കുത്തി യപ്പോഴും എല്ലാ യാക്കൊബയക്കാരും അദ്ദേഹത്തിന് വോട്ട് ചെയ്തു വിജയിക്കാന്‍ പ്രാര്‍ഥിച്ചു.

അടുത്ത തിരെഞ്ഞെടുപ്പില്‍ ഓര്‍ത്തോഡോക്സ് സഭ ചെയേണ്ടത് ഇതാണ്:

ഓരോ നിയോജക മണ്ഡലങ്ങളിലും ഉള്ള പള്ളിയുടെ പേരും അതിലെ വോട്ടവകാശ മുളള, ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം അതിശയോക്തി കലര്‍ത്താതെ പത്രത്തില്‍ പരസ്യം ചെയ്യുക. പറയുന്നത് ശരിയാണന്നു തോന്നിയാല്‍ ഇരു മുന്നണിയും ഓര്‍ത്തോഡോക്സ് സഭക്ക് അര്‍ഹമായത് തരും. ഇരുപത്തഞ്ചു ലക്ഷം എന്നൊക്കെ അടിച്ചു വിടുന്നത് കൊണ്ടാണ് ആരും മൈന്‍ഡ് ചെയ്യാത്തത്. ഒരിക്കല്‍ ശക്തി ഉണ്ടായിരുന്നു, പക്ഷെ പള്ളികളില്‍ തമ്മിലടിയും കേസും മടുത്തു നല്ലൊരു കൂട്ടം രീത്തിലും പെന്തോക്കൊസിലും പോയി, പിന്നെ കുറെ എണ്ണം മറുനാട്ടിലും…ഓര്‍ത്തോഡോക്സ് സഭക്ക് പറ്റിയത് ഇതാണ്.



യാക്കോബായക്കാര്‍ ഒരു ബഹളത്തിനും പോയില്ല, ഇരു മുന്നണിയില്‍ നിന്നും അഞ്ചു പേര്‍ ജയിക്കുകയും ചെയ്തു. ഈ ഭരണത്തിന് പഴയതുപോലെ അവരെ ഒത്തിരി ഉപദ്രവിക്കാനും കഴിയില്ല. രണ്ടു പേര്‍ മാറിയാല്‍ കാസ്ടിംഗ് വോട്ട് വേണം. അപ്പോള്‍ നാലുപേര്‍ മാറിയാലോ?



അതിനാല്‍ ഉമ്മന്‍ ചാണ്ടി പറയും പാത്രിയര്‍കിസ് കാരും കാതോലിക്ക കാരും എനിക്ക് ഒന്നുപോലെയാണ് എന്ന്. ഒരു മുഖ്യമന്ത്രി ആയാല്‍ അങ്ങിനെ വേണം താനും.



No comments:

Post a Comment