News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 31 May 2011

ക്‌നാനായ സമൂഹം സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു: ഉമ്മന്‍ചാണ്ടി

നീലംപേരൂര്‍: സാമൂഹിക പുരോഗതിക്കു ക്‌നാനായ സമുദായത്തിന്‌ നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീലംപേരൂര്‍ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ വലിയപള്ളിയില്‍ ക്‌നാനായ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1666-ാം സിറിയന്‍ വാര്‍ഷിക സംഗമത്തോടനുബന്ധിച്ച്‌ യുവപ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ., ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിഭാഹരി, ക്‌നാനായ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫാ. ജേക്കബ്‌ കല്ലുകുളം, ജനറല്‍ സെക്രട്ടറി സ്‌മിജു ജേക്കബ്‌ മറ്റയ്‌ക്കാട്ട്‌, സ്‌കറിയാ തോമസ്‌ എക്‌സ് എം.പി., ഷെവലിയാര്‍ പ്രസാദ്‌ ജോസഫ്‌ കോയിക്കല്‍, ജോയി പള്ളിക്കപ്പറമ്പില്‍, ടിനോ കെ. തോമസ്‌, ബിജു പൂഴിക്കുന്നേല്‍, ബിനോയി പി. കട്ടയില്‍, ബിനോ ഏലിയാസ്‌ പാറക്കുളം എന്നിവര്‍ പങ്കെടുത്തു.



മൂന്നു ദിവസങ്ങളിലായി നടന്ന സിറിയന്‍ ക്‌നാനായ വാര്‍ഷികസംഗമത്തിന്റെ സമാപനസമ്മേളനം ഡോ. ജോസഫ്‌ മര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്‌ഘാടനംചെയ്‌തു. ആര്‍ച്ച്‌ബിഷപ്പ്‌ കുറിയാക്കോസ്‌ മോര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിച്ചു. കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി., ഫാ. ജേക്കബ്‌ കല്ലുകുളം, ഫാ. ജേക്കബ്‌ ഫിലിപ്പ്‌ നടയില്‍, ഏലിയാസ്‌ സഖറിയാ പാറയില്‍, സാബു തോട്ടുങ്കല്‍, ജോയി പള്ളിക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.രാവിലെ നടന്ന വനിതാ സംഗമം ഷീലാ സ്‌റ്റീഫന്‍ ഉദ്‌ഘാടനംചെയ്‌തു. റവ. എം.എ. കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പാ ചിറയില്‍, മോളി രാജു, സുമ എബി, സി. ശൈനോ, സിജി ബിനോയി കട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തിനുശേഷം ഫാഷന്‍ഷോയും സിനിമാറ്റിക്‌ ഡാന്‍സും ഉണ്ടായിരുന്നു.

No comments:

Post a Comment