പുതുപ്പള്ളി: പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള റാസ കടന്നുപോയ ഭാഗത്തെ ഗൃഹോപകരണ സ്‌ഥാപനത്തില്‍ വന്‍ അഗ്നിബാധ. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. കരിമരുന്നു പ്രയോഗത്തിനിടെ തീപ്പൊരി വീണാണ് അപകടമെന്നു പ്രാഥമിക സൂചന.
പുതുപ്പള്ളി കവലയില്‍ പള്ളി കുരിശിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന വെട്ടം ഹോം അപ്ലയന്‍സിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. റാസയ്‌ക്കുള്ള സ്വീകരണത്തിന്റെ ഭാഗമായി ഇവിടെ കരിമരുന്നു പ്രയോഗം നടന്ന് ഏതാനും സമയം കഴിഞ്ഞപ്പോഴാണു വാര്‍ക്കക്കെട്ടിടത്തിനു പിന്നില്‍ തീ ആളിപ്പടരുന്നതു കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മെത്ത കൂടുതല്‍ ശേഖരിച്ചു വച്ചിരുന്ന ഭാഗമാണു പൂര്‍ണമായും കത്തിയമര്‍ന്നത്. പഞ്ഞിക്കു തീപിടിച്ചതിനാല്‍ പ്രദേശമാകെ പുകനിറഞ്ഞതു രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്‌ടിച്ചു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണു അര്‍ധരാത്രിയോടെ പൂര്‍ണമായും തീയണച്ചത്. വെള്ളത്തിന്റെ ലഭ്യതക്കുറവും തീയണയ്‌ക്കുന്നതിനു താമസം നേരിട്ടു. പുതുപ്പള്ളി വെട്ടത്ത് സജി വി. ഇട്ടിയുടെ ഉടമസ്‌ഥതയിലുള്ളതാണു സ്‌ഥാപനം. സംഭവത്തേത്തുടര്‍ന്നു കോട്ടയം കറുകച്ചാല്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. കോട്ടയം ഈസ്‌റ്റ് പോലീസും സ്‌ഥലത്തെത്തി.

No comments:
Post a Comment