News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 11 May 2011

കൂത്താട്ടുകുളം ടൗണ്‍ ചാപ്പല്‍ നിര്‍മാണം ആരംഭിക്കണം -യാക്കോബായ വിഭാഗം

കൂത്താട്ടുകുളം: വടകര യാക്കോബായ സുറിയാനി പള്ളിയുടെ കൂത്താട്ടുകുളം ടൗണ്‍ ചാപ്പല്‍ നിര്‍മാണം ആരംഭിക്കണമെന്നും പള്ളിപണിക്കുവേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും യാക്കോബായ വിഭാഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി പള്ളി പൊളിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ ഇടവകയിലെ വിശ്വാസികള്‍ കൂത്താട്ടുകുളം ചാപ്പലില്‍ യോഗം ചേര്‍ന്നതായി അവര്‍ വ്യക്തമാക്കി. 21 അംഗ മോണിറ്ററിങ് കമ്മിറ്റിയും ഏഴംഗ നിര്‍മാണ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. ചാപ്പലിന് അനുകൂലമായ പ്ലാന്‍ ചര്‍ച്ചചെയ്ത് ഐകകണേ്ഠന തിരഞ്ഞെടുപ്പ് അംഗീകരിച്ചു.



പഞ്ചായത്തില്‍ പള്ളിയുടെ പ്ലാന്‍ സമര്‍പ്പിച്ച് കെട്ടിടനിര്‍മാണ പെര്‍മിറ്റിന് അപേക്ഷ നല്‍കാന്‍ ഉത്തരവാദപ്പെട്ട വികാരിക്കും നിലവിലുള്ള ട്രസ്റ്റികളും ചേര്‍ന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ അംഗീകാരം ലഭിക്കും. ചിലരുടെ പിടിവാശിയും പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ചാപ്പല്‍നിര്‍മാണത്തിന് തടസ്സമെന്ന് യാക്കോബായ വിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഫാ. പോള്‍ പീച്ചിയില്‍, കെ.ഐ. കുര്യാക്കോസ് കുളക്കാട്ടുമഠത്തില്‍, സണ്ണി നിരപ്പുമ്യാലില്‍, ജോയിജോസഫ്, കെ.എ. ബേബി കൊച്ചുവിരിപ്പില്‍, പി.എസ്. ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



No comments:

Post a Comment