News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 8 May 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുന്നാളിന്റെ ഭാഗമായി നടന്ന നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കു ചേര്‍ന്നു.




കരിങ്ങാച്ചിറ മുത്തപ്പന്റെ അനുഗ്രഹം തേടി വിശുദ്ധനു പ്രധാന വഴിപാടായ കോഴിയെ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചസദ്യയില്‍ പങ്കുചേരുന്നതിനും നാനാജാതി മതസ്‌ഥരായ ആളുകള്‍ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. രാവിലെ നടന്ന കുര്‍ബാനക്കു ഫാ. വര്‍ഗീസ്‌ പുലയത്ത്‌ കാര്‍മികത്വം വഹിച്ചു. 9നു നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്‌ക്കു ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, റമ്പാന്മാരായ ബന്യാമിന്‍ മുളേരിക്കല്‍, ഗബ്രിയേല്‍ എന്നിവര്‍ കാര്‍മികരായി. തുടര്‍ന്നു നടന്ന നേര്‍ച്ചസദ്യ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ ആശീര്‍വദിച്ച്‌ ഏതാനും വിശ്വാസികള്‍ക്കു വിളമ്പി കൊടുത്തു. ഫാ. കുര്യാക്കോസ്‌ കണിയത്ത്‌, ഫാ. ജേക്കബ്‌ കുരുവിള, ഫാ. ബേസില്‍ ബേബി, പി.പി. തങ്കച്ചന്‍, ഷെവ. സി.എം. കുരിയന്‍, എം.വി. വര്‍ഗീസ്‌, ബാബു വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട്‌ ഇരുമ്പനം കുരിശുപള്ളിയിലേക്കു പ്രദക്ഷിണം നടന്നു. തുടര്‍ന്ന്‌ ആശീര്‍വാദത്തോടെ പെരുന്നാള്‍ സമാപിച്ചു.

No comments:

Post a Comment