News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 26 May 2011

ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഫീനിക്‌സില്‍ ആഘോഷിച്ചു


അരിസോണ: ഫീനിക്‌സിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മെയ് 14,15 തീയതികളില്‍ നടന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വിശുദ്ധ മാര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് (മലങ്കര ആര്‍ച്ച് ഡയോസിസ്) റവ.ഫാ. സജി മര്‍ക്കോസ് കോതകേരില്‍ നേതൃത്വം നല്‍കി.



ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന, റാസ എന്നിവ നടന്നു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധകുര്‍ബാനയര്‍പ്പണം, സഹദായോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, ആഘോഷമായ പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവയില്‍ വിശ്വാസി സമൂഹം ഭയഭക്തിപൂര്‍വ്വം പങ്കെടുത്തു. ആശീര്‍വാദത്തിനുശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.



സെന്റ് പീറ്റേഴ്‌സ് ഇടവക വൈസ് പ്രസിഡന്റ് കുര്യന്‍ ഏബ്രഹാം, സുമേഷ് മാത്യു (സെക്രട്ടറി), സജീവ് പള്ളിക്കോട്ടില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സാജു സ്‌കറിയ (ഭദ്രാസന കൗണ്‍സില്‍ അംഗം), മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തി. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.



No comments:

Post a Comment