കിഴക്കമ്പലം: പുതുക്കി പണിത മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വിശുദ്ധ മൂറോന്‍ കൂദാശ ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഞായറാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒന്നാംഘട്ട കൂദാശ ചടങ്ങുകള്‍ നടത്തി. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, മാത്യൂസ് മാര്‍ അഫ്രേം, ഏലിയാസ് മാര്‍ അത്തനാസ്യോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സഹകാര്‍മികത്വം വഹിച്ചു.
തിങ്കളാഴ്ച രാവിലെ രണ്ടാംഘട്ട ശുശ്രൂഷകളും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടത്തി. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായി. ഏലിയാസ് മാര്‍ അത്തനാസ്യോസ്, പൗലോസ് മാര്‍
ഐറേനിയോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, എബ്രഹാം മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് അനുമോദനയോഗം, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, കുടുംബ ഡയറക്ടറി പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവയും നടന്നു. തുടര്‍ന്ന് ചാപ്പലുകളിലേക്ക് പ്രദക്ഷിണവും നേര്‍ച്ചസദ്യയും ഉണ്ടായി

No comments:
Post a Comment