News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 10 May 2011

പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ നേര്‍ച്ചസദ്യ നടത്തി

കിഴക്കമ്പലം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ്മപ്പെരുന്നാളില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ ഭദ്രാസനത്തിന്റെ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മിത്വം വഹിച്ചു. വികാരി ഫാ. ബാബു വര്‍ഗീസ്, ഫാ. ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. സി.പി. വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളില്‍, ഫാ. ഡാനിയേല്‍ തട്ടാറയില്‍, ഫാ. തോമസ് എം. പോള്‍, ഫാ. സി.കെ. തോമസ്, ഫാ. അബ്രഹാം കൂളിയാട്ടില്‍, ഫാ. ജേക്കബ് കൂളിയാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി.

വിശുദ്ധ കുര്‍ബാനാനന്തരം പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടന്നു. ഇക്കുറി 15,000 പേര്‍ക്കുള്ള നേര്‍ച്ചസദ്യയാണ് ഒരുക്കിയിരുന്നത്.

No comments:

Post a Comment