News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 6 May 2011

മലേക്കുരിശ് പള്ളിയില്‍ പെരുന്നാള്‍

കിഴക്കമ്പലം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാളിന് ശനിയാഴ്ച രാവിലെ വികാരി ഫാ. ബാബു വര്‍ഗീസ് കൊടിയേറ്റും.



ഞായറാഴ്ച പള്ളിക്കര കത്തീഡ്രലില്‍ വൈകിട്ട് ഭക്തസംഘടനകളുടെ വാര്‍ഷികവും വിബിഎസ്സിന്റെ സമാപന റാലിയും ഉണ്ടാകും. ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും.



തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത. 8.30ന് ചക്കാലമുകള്‍ കുരിശിങ്കലേക്ക് പ്രദക്ഷിണം. ചൊവ്വാഴ്ച 8.30ന് വി. കുര്‍ബാന, പ്രസംഗം അഭിവന്ദ്യ മെത്രാപ്പോലീത്ത. 11ന് പ്രദക്ഷിണം. 12.30ന് 15000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.



No comments:

Post a Comment