News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 10 May 2011

രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ വലിയ പളളിയിലെ പ്രധാനപെരുന്നാളിന്‌ നാളെ തുടക്കം

പിറവം: രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ വലിയപളളിയിലെ മോര്‍ യാക്കോബ്‌ ശ്ലീഹായുടെ പ്രധാനപെരുന്നാള്‍ നാളെ തുടങ്ങും. മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന പെരുന്നാള്‍ 14-ന്‌ സമാപിക്കും. ഇടവം ഒന്നാം തീയതി പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട്‌ മോര്‍ യാക്കോബ്‌ ശ്ലീഹായുടെ 'തക്‌സ' എഴൂന്നളളിപ്പാണ്‌. നാളെ രാവിലെ 8-ന്‌ കുര്‍ബാന, വൈകിട്ട്‌ 7.30-ന്‌ സുവിശേഷപ്രസംഗം. 13-ന്‌ രാവിലെ 8.30-ന്‌ കുര്‍ബാന, വൈകിട്ട്‌ 5-ന്‌ വികാരി. ഫാ. എബി സഖറിയ മട്ടയ്‌ക്കല്‍ കൊടിയേറ്റും. 5.15-ന്‌ വെടിക്കെട്ട്‌, 8-ന്‌ പ്രദക്ഷിണം, രാത്രി 12-ന്‌ വെടിക്കെട്ട്‌. 14-ന്‌ രാവിലെ 7.30-ന്‌ കുര്‍ബാന, 9-ന്‌ ക്‌നാനായ അതിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. 10.45-ന്‌ പളളിയില്‍ പുതുതായി നിര്‍മ്മിച്ച അനക്‌സിന്റെ കൂദാശ. 11-ന്‌ ബാന്റ്‌ മേള മത്സരം, 12-ന്‌ നേര്‍ച്ചസദ്യ, 2.30-ന്‌ പ്രദക്ഷിണം, 4.30-ന്‌ പെരുന്നാള്‍ കൊടിയിറക്കല്‍ എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

No comments:

Post a Comment