News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 19 May 2011

കോലഞ്ചേരി പള്ളിയിലെ പഴയ കെട്ടിടം പൊളിക്കാനുള്ള നീക്കം തടഞ്ഞു

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുവാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം പുനര്‍നിര്‍മാണം നടത്തുന്നതിനായി പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം ഏകപക്ഷീയമായി പൊളിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം തടഞ്ഞത്. പൂട്ടിക്കിടന്ന കാലങ്ങളില്‍ പള്ളിയിലെ കെട്ടിടങ്ങള്‍ക്കു സംഭവിച്ച തകരാറുകള്‍ തീര്‍ക്കുന്നതിനും പെയിന്റിംഗ് നടത്തുവാനും തീരുമാനിച്ച് പണികള്‍ നടത്തിവരുന്നതിനിടെയാണ് കെട്ടിടം പൊളിച്ചത്. യാക്കോബായ വിഭാഗം ചോദ്യംചെയ്തതോടെ ഓര്‍ത്തഡോക്‌സ് വിഭാഗവും തര്‍ക്കത്തിലായി. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് ഇടപെട്ട് കെട്ടിടം പൊളിച്ചുനീക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കുവാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ ചര്‍ച്ചകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പോലീസ് അധികൃതരുടെ തീരുമാനം

No comments:

Post a Comment