കോലഞ്ചേരി: കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. യാക്കോബായ വിഭാഗത്തിലെ കോലഞ്ചേരി ചെറുകുന്നത്ത് വര്‍ഗീസ് (കുഞ്ഞപ്പന്‍-73), തമ്മാനിമറ്റം ഓലിക്കുഴിയില്‍ സണ്ണി (45), കോട്ടൂര്‍ തടത്തില്‍ കുര്യാച്ചന്‍ (50), കിങ്ങിണിമറ്റം കോക്കാപ്പിള്ളില്‍ എല്‍ദോ (46) എന്നിവരേയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ പെരിങ്ങോള്‍, ഓഡോളില്‍ ജെയിംസ് (49), മഞ്ഞാംകുഴിയില്‍ ജോര്‍ജ് (59), പാങ്കോട് തേനുങ്കല്‍ തമ്പി (53), കോലഞ്ചേരി പള്ളിക്കാക്കുടി ബാബു (52), രാമമംഗലം തലമറ്റത്തില്‍ പി.സി. ജോസ് (48) എന്നിവരും, പുത്തന്‍കുരിശ് പോലീസിലെ സിപിഒ മുരളീധരനുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ വര്‍ഗീസും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ അഞ്ചുപേരും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും യാക്കോബായ വിഭാഗത്തിലുള്ളവര്‍ കോലഞ്ചേരി ജനറല്‍ ക്ലിനിക്കിലും ചികിത്സ തേടി. ഞായറാഴ്ച യാക്കോബായ വിഭാഗത്തിന്റെ തവണയില്‍ രാവിലെ 8 ഓടെ വിശുദ്ധ കുര്‍ബാന തുടങ്ങിയിരുന്നു.
കുര്‍ബാന പണം സ്വീകരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഓഫീസിനോട് ചേര്‍ന്ന് മേശയും കസേരയും ഇട്ടിരുന്ന യാക്കോബായ വിഭാഗത്തോട് അവിടെ നിന്നും മാറി പള്ളിയുടെ പൂമുഖത്തിരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം തുടങ്ങിയത്. മഴയുള്ളതിനാലാണ് തങ്ങള്‍ ഇവിടെയിരിക്കുന്നതെന്ന് യാക്കോബായ വിഭാഗം വാദിച്ചു. സംഘര്‍ഷാവസ്ഥ അറിഞ്ഞെത്തിയ പോലീസ് യാക്കോബായ വിഭാഗത്തോട് മാറിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം വാക്കേറ്റം സംഘര്‍ഷത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും വടിയും കല്ലും ഉപയോഗിച്ച് തമ്മിലടിയായി. എണ്ണത്തില്‍ കുറവായിരുന്ന പോലീസിന് സംഘര്‍ഷം നിയന്ത്രിക്കാനായില്ല. കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും ഇരുവിഭാഗവും തമ്മിലടിച്ച് പിരിഞ്ഞു. ഇതിനിടെ പോലീസ് ജീപ്പിന്റെ ചില്ലും വിശ്വാസികളുടെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ക്കപ്പെട്ടിരുന്നു. കസേരകൊണ്ടും മേശക്കാലുകൊണ്ടും അടിയേറ്റും കല്ലേറുകൊണ്ടുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. സഭാതര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന പള്ളി ഉപാധികളോടെ വിശ്വാസികള്‍ക്ക് ഒരുവര്‍ഷം മുമ്പാണ് തുറന്നുകൊടുത്തത്.
കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രതിഷേധിച്ചു.പ്രകോപനങ്ങളുണ്ടാക്കാതെ ആരാധന നടത്തിയിരുന്ന യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി മാനാത്ത്, നിബു കെ. കുര്യാക്കോസ്, പൗലോസ് ടി. കുന്നത്ത്, കെ.എസ്. വര്‍ഗീസ്, ബാബുപോള്‍, സ്ലീബ ഐക്കരക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് പ്രതിഷേധിച്ചു.
യാക്കോബായ സഭ പ്രതിഷേധിച്ചു
പുത്തന്‍കുരിശ്: കോലഞ്ചേരി കോട്ടൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോടതിയുടെ ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് വിശുദ്ധകുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയില്‍പ്പെട്ട ഏതാനും പേര്‍ അവിടെ കടന്നുവരികയും സത്യവിശ്വാസികളെ മര്‍ദിക്കുകയുമാണുണ്ടായത്.
അനേക നാളുകള്‍ക്കുശേഷം തുറന്നതായ ദൈവാലയത്തില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അടപ്പിക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നടപടി കോടതിവിധികളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള പ്രവണതകളെ നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സ്ലീബാ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ കെ.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പാമ്പിനെവിട്ടു വിശ്വാസികളുടെ ഭക്തി വര്‍ദ്ധിപ്പിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍
ReplyDeleteഗീവര്‍ഗീസ് സഹദാ കാരണം സത്യം മനസ്സിലാക്കിയ പലരും വഴിപാടുകലോന്നും....... more
read- http://www.sinaivoice.com/