News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 14 May 2011

സജീവ പ്രവര്‍ത്തനത്തിന്‌ കിട്ടിയ അംഗീകാരം -ബെന്നി ബഹനാന്‍

കൊച്ചി: സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍തന്നെ രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി. 17 വര്‍ഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ്‌, എ.ഐ.സി.സി. മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തനമികവ്‌.




1982 ല്‍ നിയമസഭയിലേക്ക്‌ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1978-79 ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായി. 79 മുതല്‍ 82 വരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി. 1996 മുതല്‍ എ.ഐ.സി.സി. അംഗവും 81 മുതല്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. 2004 ല്‍ ഇടുക്കിയില്‍ നിന്നു ലോക്‌സഭയിലേക്കും മല്‍സരിച്ചു. 2006 മുതല്‍ കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌. മികച്ച സംഘാടകനും വാഗ്മിയുമാണ്‌. നിരവധി സര്‍വീസ്‌ സംഘടനകളുടെ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. എം.ജി. സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി. വെങ്ങോല സ്വദേശി ഷേര്‍ളിയാണ്‌ ഭാര്യ. നെസ്‌റ്റ് ഗ്രൂപ്പില്‍ സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ വേണു തോമസ്‌, വീണ തോമസ്‌ (ബി.ടെക്‌ വിദ്യാര്‍ഥി) എന്നിവരാണ്‌ മക്കള്‍.

No comments:

Post a Comment