News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 3 May 2011

നെച്ചൂര്‍ പള്ളിയില്‍ സമൂഹവിവാഹത്തോടെ ഇടവക സംഗമം

പിറവം: നെച്ചൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങളിലെ വധൂവരന്മാര്‍ക്ക് വിവാഹ ധനസഹായം നല്‍കി നടത്തിയ സമൂഹവിവാഹത്തോടെ ഇടവക സംഗമം ആഘോഷിച്ചു. സമൂഹവിവാഹ പദ്ധതിയിന്‍ കീഴില്‍ നാല് വിവാഹങ്ങള്‍ നടന്നു. വിവാഹനിശ്ചയം കഴിഞ്ഞ ആറ് പെണ്‍കുട്ടികള്‍ക്ക് പള്ളിയില്‍ നിന്ന് സഹായധനം നല്‍കി. സമൂഹവിവാഹ ശുശ്രൂഷകള്‍ക്ക് ശ്രഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, വികാരി മൂലാമറ്റത്തില്‍ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, സഹവികാരി ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ കാര്‍മികത്വം നല്‍കി.



തുടര്‍ന്ന് കൂടിയ യോഗം ശ്രഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്ത അധ്യക്ഷനായി. കെ.പി. ധനപാലന്‍ എം.പി. വധൂവരന്മാര്‍ക്ക് ഉപഹാരം നല്‍കി. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ വിവാഹ ധനസഹായം വിതരണം ചെയ്തു.



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റീസ് പുത്തന്‍വീടന്‍, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.കെ. സോമന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി ഷാജി, ഇമാം അന്‍സാര്‍ മൗലവി, തമ്പി സ്‌കറിയ, മോളി തോമസ്, എബി മാത്യു, അമ്മിണി മാത്യു, എം.വി. യാക്കോബ്, കുഞ്ഞുമോന്‍ കെ. വര്‍ഗീസ്, ട്രസ്റ്റിമാരായ എന്‍.പി. കുര്യാക്കോസ്, പീറ്റര്‍ സി. ജോണ്‍, എന്നിവര്‍ പങ്കെടുത്തു.



No comments:

Post a Comment