News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 3 May 2011

പള്ളികളില്‍ ഓര്‍മപ്പെരുന്നാളിന് ഒരുക്കം പൂര്‍ത്തിയായി

കോലഞ്ചേരി: വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാളിന് പള്ളികളില്‍ ഒരുക്കം പൂര്‍ത്തിയായി. മലേക്കുരിശ് ദയറായില്‍ ഓര്‍മപ്പെരുനാളിന് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വ്യാഴാഴ്ച രാവിലെ ഏഴിന് കുര്‍ബാന, വൈകിട്ട് 7.30ന് പ്രദക്ഷിണം, രാത്രി 9.30ന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ 8.30ന് കുര്‍ബാന, 10ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ചസദ്യ എന്നിവ നടക്കും.



കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ 7.30ന് കുര്‍ബാന, 10ന് ധ്യാനം, വൈകിട്ട് 7.30ന് പ്രസംഗം എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകിട്ട് 7.15ന് സുവിശേഷയോഗം, ഫാ. പൗലോസ് പാറേക്കര പ്രസംഗിക്കും.



വെള്ളിയാഴ്ച വൈകിട്ട് 6.30ന് ബന്ന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ വചനശുശ്രൂഷ നടത്തും. ശനിയാഴ്ച രാവിലെ 8.45ന് സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, 12ന് നേര്‍ച്ചസദ്യ.



കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ കൊടി ഉയര്‍ത്തി. ഫാ. യൂഹാനോന്‍ ബിനു കോഴിക്കോട് സഹകാര്‍മികനായി.



വെള്ളിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, വൈകിട്ട് 7.45ന് പ്രസംഗം, പ്രദക്ഷിണം, രാത്രി 10ന് കരിമരുന്നുപ്രയോഗം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന, 11ന് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ എന്നിവയും നടക്കും.



വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഓര്‍മപ്പെരുന്നാളിന് വ്യാഴാഴ്ച വൈകിട്ട് നാലിന് കൊടി ഉയര്‍ത്തും. ആറിന് പ്രദക്ഷിണവും നടക്കും. വെള്ളിയാഴ്ച ഊട്ട്‌പെരുനാള്‍ദിനത്തില്‍ രാവിലെ 8.30ന് അഞ്ചിന്മേല്‍ കുര്‍ബാന, 11ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.



വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ നാല്, അഞ്ച് തീയതികളില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് ഏഴിന് പ്രദക്ഷിണം, ധൂപപ്രാര്‍ഥന, ഭക്ഷണം എന്നിവ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് മൂന്നിന്മേല്‍ കുര്‍ബാന, 10ന് പ്രദക്ഷിണം, 11ന് നേര്‍ച്ചസദ്യ എന്നിവ നടക്കും.



ഊരമന സെന്റ് ജോര്‍ജ് താബോര്‍ യാക്കോബായ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ വ്യാഴാഴ്ച തുടങ്ങും. രാത്രി എട്ടിന് പ്രസംഗം, വെള്ളിയാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, നേര്‍ച്ച, വൈകിട്ട് അഞ്ചിന് പാത്രിയര്‍ക്കാ സെന്ററില്‍ കുടുംബസംഗമം, രാത്രി 8.30ന് പ്രദക്ഷിണം, ശനിയാഴ്ച രാവിലെ ഒന്‍പതിന് മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് പ്രസംഗം, 11.30ന് പ്രദക്ഷിണം, 12ന് നേര്‍ച്ച സദ്യ എന്നിവ നടക്കും.



കോട്ടൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ വ്യാഴാഴ്ച തുടങ്ങും. വൈകിട്ട് 7.30ന് പ്രഭാഷണം, എട്ടിന് പ്രദക്ഷിണം, രാത്രി 10ന് നേര്‍ച്ചസദ്യ, കരിമരുന്നുപ്രയോഗം എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് പ്രദക്ഷിണം, 11ന് നേര്‍ച്ചസദ്യ എന്നിവ നടക്കും.



No comments:

Post a Comment