News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 2 May 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 5ന്‌ കൊടിയേറും

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 5, 6, 7 തീയതികളില്‍ നടക്കും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്‍കും. വ്യാഴാഴ്‌ച രാവിലെ 7.15ന്‌ കുര്‍ബാന, വൈകിട്ട്‌ 6ന്‌ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്നു സന്ധ്യാപ്രാര്‍ഥനയും, സണ്ടേസ്‌കൂള്‍ വാര്‍ഷികസമ്മേളനവും യോഗത്തില്‍ ഉടമ്പടി ശതാബ്‌ദി സ്‌മരണിക പ്രകാശനം ചെയ്യും.



വെള്ളിയാഴ്‌ച രാവിലെ 8ന്‌ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകിട്ട്‌ 4ന്‌ മേമ്പൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്കു കൊണ്ടുവരും. 5.30നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു വടക്കേ ഇരുമ്പനം കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണവും. ശനിയാഴ്‌ച രാവിലെ 7.15ന്‌ കുര്‍ബാന, 9നു നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനക്ക്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, മുളേരിക്കല്‍ ബന്യാമിന്‍ റമ്പാന്‍, ഗബ്രിയേല്‍ റമ്പാന്‍ എന്നിവര്‍ കാര്‍മികരായിരിക്കും. 11.45നു നേര്‍ച്ചസദ്യ ആരംഭിക്കും. വൈകിട്ട്‌ 5.30ന്‌ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു ഇരുമ്പനം പുതിയറോഡ്‌ കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണവും. പ്രദക്ഷിണം തിരികെ പള്ളിയില്‍ എത്തി ആശീര്‍വാദത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും

No comments:

Post a Comment