News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 5 May 2011

ഒരു കോടിയുടെ പുരസ്‌കാരം അന്നാ ഹസാരെ നിരസിച്ചു

മുംബൈ: ലോക്പാല്‍ ബില്‍ ഭേദഗതിക്കായി പോരാടിയ ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകനുമായ അന്നാ ഹസാരെ ഒരു കോടി രൂപയുടെ പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ രബീന്ദ്രനാഥ് ടാഗോര്‍ സമാധാന സമ്മാനമാണ് ഹസാരെ നിരസിച്ചത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.



പുരസ്‌കാരം നിരസിക്കുന്നതായി ഹസാരെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്തുകൊണ്ട് പുരസ്‌കാരം തിരസ്‌കരിച്ചുവെന്നത് ഇപ്പോള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹസാരെ പറഞ്ഞു. പുരസ്‌കാരം വേണ്ടെന്ന് മനസ്സില്‍ തോന്നിയത് ചെയ്യുന്നുവെന്നായിരുന്നും അദ്ദേഹം വ്യക്തമാക്കി.



ഒരു കോടി രൂപയും സ്വര്‍ണമെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ പ്രൊഫ. അരിന്ദം ചൗധരിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയതിനാണ് അന്നാ ഹസാരെയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് അരിന്ദം ചൗധരി വ്യക്തമാക്കിയിരുന്നു.



No comments:

Post a Comment