ന്യൂയോര്‍ക്ക്: പൗരോഹിത്യ ശുശ്രൂഷയില്‍ 36 വര്‍ഷം പൂര്‍ത്തീകരിച്ച റവ.ഫാ. ഗീവര്‍ഗീസ് തോമസ്‌ചട്ടത്തില്‍ കശ്ശീശയുടെ ബഹുമുഖ സേനവങ്ങളെ മാനിച്ച് മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും, പാത്രിയര്‍ക്കാവികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത കോര്‍എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്‌തു. സെപ്‌റ്റംബര്‍ 24ന് ശനിയാഴ്‌ച വെസ്‌റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ കോര്‍എപ്പിസ്‌കോപ്പമാര്‍,വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, എക്യൂമെനിക്കല്‍ പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ ജനസമൂഹം പങ്കെടുത്തു.
ശനിയാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. കുര്‍ബാന മധ്യേ നടന്ന പ്രത്യേക ശുശ്രൂഷയില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സുകൊണ്ട് ചട്ടത്തില്‍ ഗീവര്‍ഗീസ് കശ്ശീശയെ കോര്‍എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്‌തു. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ, ഐസക്ക് പൈലി കോര്‍എപ്പിസ്‌കോപ്പ, ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, ഫാ. ജോസി അട്ടച്ചിറ, ഫാ. വര്‍ഗീസ് മരുന്നിനാല്‍, ഫാ.ദിലീഷ് ഏലിയാസ്, ഫാ. ജോസഫ് വര്‍ഗീസ്, ഫാ. ജേക്കബ് മാത്യു (മാര്‍ത്തോമാ ചര്‍ച്ച്,സഫേണ്‍)ഷ ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, ഡീക്കന്‍ ആകാശ് പോള്‍, ഡീക്കന്‍ അനി സ്‌കറിയ, ഡീക്കന്‍ ജോയല്‍ ജേക്കബ് എം.ഡി, ഡീക്കന്‍ ജെറി ജേക്കബ് എം.ഡി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
നവാഭിഷിക്‌ത കോര്‍എപ്പിസ്‌കോപ്പയെ അനുമോദിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ്‌അധ്യക്ഷതവഹിച്ചു. സഭാന്തരീക്ഷം കലുഷിതമായ കാലഘട്ടത്തില്‍ പൗരോഹിത്യ ശുശ്രൂഷാ രംഗത്തേക്ക് കടന്നുവന്ന് പരിശുദ്ധ സഭയിലെ വിവിധ ഭദ്രാസന ദേവാലയങ്ങളില്‍ സ്‌തുത്യര്‍ഹമായി സേവനം നടത്തിയ ചട്ടത്തിലച്ചന്റെ പ്രവര്‍ത്തനങ്ങള്‍മലങ്കര ആര്‍ച്ച് ഡയോസിസിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ വരുംകാല ശുശ്രൂഷകള്‍ക്ക് ആശംസകളുംഅനുഗ്രഹങ്ങളും നേരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്‌താവിച്ചു. ഐസക്ക് പൈലി കോര്‍എപ്പിസ്‌കോപ്പ (വികാരി സെന്റ് ജോണ്‍സ് ചര്‍ച്ച്, യോങ്കേഴ്‌സ്), ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (ലിന്‍ബ്രൂക്ക് സെന്റ് മേരീസ് ചര്‍ച്ച്), ഫാ. ജേക്കബ് മാത്യു (സെന്റ് ജയിംസ് മാര്‍ത്തോമാചര്‍ച്ച്, സഫേണ്‍), സാജു പൗലോസ് സി.പി.എ (ഭദ്രാസന ട്രഷറര്‍), ബിജു ചെറിയാന്‍ (ട്രഷറര്‍, സത്യവിശ്വാസസംരക്ഷണ സമിതി, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്), ഷാജി തോമസ് (വെസ്‌റ്റ് നയാക് മാനേജിംഗ് കമ്മിറ്റി), ഡേവിഡ് പോള്‍, കുര്യന്‍ തോമസ് (ചട്ടത്തില്‍ കുടുംബാംഗംപ്രതിനിധി), ജോര്‍ജ് പാടിയേടത്ത്, ബിജു കുര്യന്‍ മാത്യൂസ്, ജോസ് ഏബ്രഹാം, ബക്ക്‌സ്(യുണൈറ്റഡ് ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്, ആല്‍ബനി) ആന്‍ഡ്രിയ, മായ മേലാത്ത് എന്നിവര്‍ ആര്‍ച്ച് ബിഷപ്പിനും നവാഭിഷിക്‌ത കോര്‍എപ്പിസ്‌കോപ്പയ്‌ക്കും പൂച്ചെണ്ട് നല്‍കി ആദരിച്ചു. ലേഖാ വര്‍ഗീസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെആരംഭിച്ച അനുമോദന യോഗത്തില്‍ റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ സ്വാഗതവും സെക്രട്ടറി അലക്‌സ് മേലാത്ത് കൃതജ്‌ഞതയും പറഞ്ഞു.
അമന്‍ ആന്‍ഡ്രിയ എന്നിവരുടെ ആശംസാ ഗാനാലാപനം ചടങ്ങുകള്‍ക്ക്‌തിളക്കമേകി. ജേക്കബ് കോര പരത്തുവയലില്‍ (സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി), മനോജ് ജോണ്‍ (മലങ്കര ദീപംചീഫ് എഡിറ്റര്‍) എന്നിവരും പങ്കെടുത്തു. അലക്‌സ് മേലാത്തിന്റെ അവതരണം മികവുറ്റതായിരുന്നു. വിവിധഇടവക ഭാരവാഹികള്‍ സ്‌നേഹോപഹാരങ്ങള്‍ അര്‍പ്പിച്ചു. ആശംസകള്‍ക്കും അനുമോദനങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് വെരി. റവ. ചട്ടത്തില്‍ ഗീവര്‍ഗീസ് തോമസ് കോര്‍എപ്പിസ്‌കോപ്പ ഉപക്രമ പ്രസംഗം നടത്തി.
ഇടവക ഗായകസംഘം അഭിഷേക ചടങ്ങുകളില്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. സ്‌നേഹസദ്യയോടെ ചടങ്ങുകള്‍ സമാപിച്ചു. െ്രെടസ്‌റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആല്‍ബനി യുണൈറ്റഡ് ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പില്‍ (യു.സി.എഫ്) നിന്നും ഒട്ടനവധി പേര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യമേകി.ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്) അറിയിച്ചതാണിത്.

No comments:
Post a Comment