ക്രൈസ്‌തവ വിശ്വാസം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ഇറാന്‍ സ്വദേശി യൂസേഫ് നാ ദര്‍ഖാനിയെ വിട്ടയക്കണമെന്ന് പാക് ക്രൈസ്‌തവര്‍ക്കുവേണ്ടി ലാഹോര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ലോറന്‍സ് സള്‍ദാന ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര തലത്തില്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംഘടനകളോടും സര്‍ക്കാരുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനും നാദിര്‍ഖാനിയെ വിട്ടയക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്‍ അംബാസിഡര്‍ക്കയച്ച കത്തില്‍ ആര്‍ച്ച് ബിഷപ് സള്‍ദാന തന്റെയും പാക് ക്രൈസ്‌തവരുടെയും ദു:ഖവും ആശങ്കയും പ്രത്യേകം പരാമര്‍ശിച്ചു. ഇറാനിലെ പരമോന്നത മത നേതാവായ അയത്തൊളള ഖമേനിയോട് നാദര്‍ ഖാനിക്ക് മാപ്പുനല്‍കാനും അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാനും ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ചും ഐക്യരാഷ്‌ട്രസഭയുടെ നിയമങ്ങള്‍ അ നുസരിച്ചും ഒരുവ്യക്തിക്ക് തന്റെ വിശ്വാസം തിരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് ഡോ.സള്‍ദാന ചൂണ്ടിക്കാട്ടുന്നു.
ഇറാനിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ വിധി പ്രകാരം നാദര്‍ഖാനിയെ വിട്ടയക്കാ ന്‍ ഖമേനിക്ക് മാത്രമേ അധികാരമുള്ളൂ എന്ന വിധി പുറത്തു വന്ന സാഹചര്യത്തിലാണ് പാക് ക്രൈസ്‌തവര്‍ ഇറാന്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളും ഇക്കാര്യത്തില്‍ മാനവികത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു.
32-കാരനായ നാദര്‍ഖാനിയോട് ക്രൈസ്‌തവ വിശ്വാസം തള്ളിപ്പറഞ്ഞാല്‍ മാപ്പുനല്‍കാമെന്ന് വിചാരണയുടെ കാലത്ത് ഇറാന്‍ അധികാരികള്‍ അറിയിച്ചെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയായിരുന്നു.
റഷിത് ഗിലാന്‍ പ്രൊവിസിലെ കോടതിയിലെ അഞ്ചംഗ ജഡ്‌ജിമാരാണ് നാദര്‍ഖാനിയെ വധിക്കാന്‍ വിധിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഹേഗിലെയും ജനീവയിലെയും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും അന്താരാഷ്‌ട്ര കോടതികളും നാദര്‍ഖാനിക്കുവേണ്ടി രംഗത്തു വന്നിട്ടുണ്ട്.
ഇറാനിലെ മത ന്യൂനപക്ഷമായ ക്രൈസ്‌തവര്‍ അധികാരികളുടെ മത പീഡനങ്ങളും കടുത്ത വിവേചനങ്ങളും കാരണം രാജ്യം വിട്ടു പലായനം ചെയ്യുകയാണെന്ന് പാക്കിസ്ഥാന്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നസീര്‍ ഭാട്ടി വ്യ ക്തമാക്കി.
മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ് പാക്കിസ്ഥാന്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്

No comments:
Post a Comment