കോലഞ്ചേരി: മലങ്കര സഭയില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു.
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടന്ന വിശ്വാസസംരക്ഷണ സമിതി യോഗം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.
തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയുടെ ഭരണം നല്‍കുകയും ആരാധനാ സൗകര്യം ഒരുക്കുകയുംചെയ്യുകയാണ് വേണ്ടതെന്നും ബാവ പറഞ്ഞു. കോലഞ്ചേരിയില്‍ ഇരുവിഭാഗത്തിനും ആരാധനാസ്വാതന്ത്ര്യമൊരുക്കിക്കൊണ്ട് പള്ളി തുറക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ യോഗത്തില്‍ ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ബേബി മാനാത്ത്, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, മോന്‍സി വാവച്ചന്‍, സ്ലീബ ഐക്കരക്കുന്നത്ത്, ബാബുപോള്‍, ജോണി മനിച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment