ആട്ടിന്‍കുന്നു പള്ളിയുടെ മണ്ണത്തൂര്‍ സൌത്ത് കുരിശു പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിനു നേരെ മെത്രാന്‍ കക്ഷികള്‍ അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ റാലി നടത്തി . തുടര്‍ന്ന് മണ്ണത്തൂര്‍ കവലയില്‍ നടന്ന സമ്മേളനം ഹോണവര്‍ മിഷന്റെ മെത്രാപ്പോലിത്ത അഭി. യാക്കോബ് മോര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.മെത്രാന്‍ കക്ഷികളില്‍ നിന്നും സഭ നിരന്തരം പീഡനം അനുഭവിക്കുന്നു.വിശ്വാസികള്‍ സഭയെ കുറിച്ച് കരുതലുള്ളവരായിരിക്കണമെന്നും ,ഇത്തരം വെല്ലുവിളികള്‍ പ്രാര്‍ത്ഥനയുടെ നേരിടണമെന്നും അഭി.തിരുമേനി പറഞ്ഞു. ഫാ വര്‍ഗീസ് പുല്യട്ടേല്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു.ഫാ.ബേബി മണ്ടോളില്‍,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഫാ എല്‍ദോസ് കക്കാടന്‍ , ഫാ ജോയ് ആനക്കുഴി, ഫാ ഏലിയാസ് ജോണ്‍,ഫാ.ഷിബി പോള്‍ ,ഫാ തോമസ് കാക്കൂര്‍ , ജേക്കബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു . കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു,റെജി പി വര്‍ഗീസ്, ജോമോന്‍ വടകര,ജിയോ ജോര്‍ജ്, ഷെറിന്‍ പോള്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി. മെത്രാന്‍ കഷികളുടെ ആക്രമ നത്തില്‍ പരുക്കേറ്റു വി.സി.മാത്യു, ടിനു ജോണ്‍,സോബിന്‍ മാത്യു,ജിയോ ജോര്‍ജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
No comments:
Post a Comment