News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 27 October 2011

മഴുവന്നൂരില്‍ ജൂബിലി സമാപനവും മന്ദിര കൂദാശയും ഓര്‍മ്മപ്പെരുന്നാളും

കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ വലിയ പള്ളിയുടെ 150-ാം വര്‍ഷ ജൂബിലിയുടെ സമാപന സമ്മേളനവും സണ്ടേസ്‌കൂള്‍ ശതാബ്ദിയും, പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും, ജൂബിലി മന്ദിരത്തിന്റെ കൂദാശയും ഒക്ടോബര്‍ 30മുതല്‍ നവംബര്‍ മൂന്നുവരെയുള്ള തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

30ന് രാവിലെ 8.30ന് കൊടിയേറ്റ് നടക്കും. വൈകീട്ട് 4ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള വാഹനഘോഷയാത്ര തുടങ്ങും. കൂടാതെ എഴിപ്രം കുരിശുംതൊട്ടിയില്‍ നിന്നും കുടുംബയൂണിറ്റുകളുടെയും സണ്ടേസ്‌കൂളുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂബിലിഘോഷയാത്രയും ഉണ്ടാകും. 5.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തിരുശേഷിപ്പ് സ്ഥാപിക്കും. തുടര്‍ന്ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എം.പി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പിള്ളി, സഭാ സെക്രട്ടറി തമ്പൂജോര്‍ജ് തുകലന്‍ എന്നിവര്‍ സംബന്ധിക്കും.

തിങ്കളാഴ്ച രാവിലെ വി. കുര്‍ബ്ബാന, വൈകീട്ട് 7ന് പ്രസംഗം എന്നിവ നടക്കും. 3-ാം തീയതി രാവിലെ 8.45ന് വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന, 11ന് പ്രദക്ഷിണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് നാരകത്തുകുടി, ട്രസ്റ്റിമാരായ വി.പി. മര്‍ക്കോസ്, ജെയിന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment