News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 18 October 2011

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

കൊച്ചി: കോതമംഗലം മര്‍ത്തോമ്മന്‍ ചെറിയ പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച വിധിനടത്തിപ്പു ഹര്‍ജി ഹൈക്കോടതി തള്ളി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ടാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹര്‍ജി നല്‍കിയത്‌. 1995 ലെ സുപ്രീംകോടതി വിധിയോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി അപ്രസക്‌തമായതായി ജസ്‌റ്റിസ്‌ പി. ഭവദാസന്‍ നിരീക്ഷിച്ചു.

2002 ല്‍ ജസ്‌റ്റിസ്‌ മളീമഠിന്റെ നിരീക്ഷണത്തില്‍ നടന്ന പരുമല അസോസിയേഷനോടെ 95 ലെ വിധിയുടെ ഡിക്രി നടപ്പാക്കിക്കഴിഞ്ഞു. ഇനി നടപ്പാക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല. ഇടവകകള്‍ കേസില്‍ കക്ഷി ചേരാത്തതിനാല്‍ 95 ലെ വിധിയില്‍ പറഞ്ഞിടത്തോളമേ അവയുടെ കാര്യത്തില്‍ കോടതികള്‍ക്ക്‌ ഇടപെടാന്‍ കഴിയൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 95 ലെ സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടണമെന്നു വാദിഭാഗം ആവശ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റുവിഷയങ്ങളിലേക്കു കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

യാക്കോബായ വിഭാഗത്തിനും കോതമംഗലം പള്ളി ഭരണസമിതിക്കുംവേണ്ടി സീനിയര്‍ അഭിഭാഷകരായ ആര്‍.ഡി. ഷേണായ്‌, വി. ചിദംബരേഷ്‌ എന്നിവരും ജിബു പി. തോമസും ഹാജരായി.

No comments:

Post a Comment