News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 31 October 2011

ചോദ്യങ്ങള്‍ ബാക്കിവയ്‌ക്കാതെ ജേക്കബ്‌ യാത്രയായി

തിരുവനന്തപുരം: കഴിഞ്ഞ വെളളിയാഴ്‌ച നിയമസഭയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ക്കു മറുപടി തയാറാക്കിയ ഫയലിലാണ്‌ മന്ത്രി ടി.എം. ജേക്കബ്‌ അവസാനമായി ഒപ്പിട്ടത്‌. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പിനെ സംബന്ധിച്ച്‌ 45 ചോദ്യങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വകുപ്പിനെക്കുറിച്ചുളള പതിനഞ്ചോളം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. ബഹളംകാരണം ചോദ്യോത്തരവേള അലങ്കോലപ്പെട്ടതിനാല്‍ ഈ ചോദ്യങ്ങള്‍ക്കു സഭാതലത്തില്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

റേഷന്‍ കടകളിലൂടെ കിലോഗ്രാമിന്‌ ഒരു രൂപയ്‌ക്ക് അരി കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ച ജേക്കബ്‌, അപേക്ഷിക്കുന്ന ദിവസംതന്നെ റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചു.

ഇഷ്‌ടദാനത്തിനും ഭാഗപത്രത്തിനുളള രജിസ്‌ട്രേഷന്‍ ഫീസ്‌ ആയിരം രൂപയായി കുറയ്‌ക്കാനുളള തീരുമാനം വളരെയേറെ കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ചെയ്‌തതാണ്‌. വസ്‌തുവിന്റെ ന്യായവില കുറയ്‌ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ന്യായവില നിശ്‌ചയിച്ചതു കൂടിപ്പോയെന്ന്‌ ആലുവ, അങ്കമാലി, കാലടി എന്നിവിടങ്ങളില്‍നിന്ന്‌ നിരവധി പരാതികള്‍ ലഭിച്ചപ്പോള്‍ അതിന്‌ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. നിലവിലുളള വിലയുടെ നാല്‌പതു ശതമാനം എടുത്താല്‍മതിയെന്ന്‌ തത്വത്തില്‍ തീരുമാനിച്ചു. ഉത്തരവ്‌ പുറത്തിറങ്ങിയില്ല. ഫ്‌ളാറ്റുകള്‍ക്ക്‌ ന്യായവില നിശ്‌ചയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സപ്ലൈകോയുടെ കീഴിലുളള മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി പൊതുജനങ്ങള്‍ക്ക്‌ അത്യാവശ്യം വേണ്ട മരുന്നുകള്‍ കുറഞ്ഞവിലയ്‌ക്ക് വിതരണം ചെയ്യണമെന്ന്‌ ടി.എം. ജേക്കബിനു ആഗ്രഹമുണ്ടായിരുന്നു. അതിനുളള ശ്രമം ആരംഭിച്ചതുമാണ്‌.

No comments:

Post a Comment