News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 29 October 2011

അമ്പതാം വയസ്സില്‍ ശ്രമിച്ചാലും നൂറുവയസുവരെ ജീവിക്കാം

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം മുമ്പത്തേതിനേക്കള്‍ കൂടിയെന്ന ലോകാരോഗ്യ സംഘടനയുടെ പഠനം പുറത്തുവന്നത് മെയ് മാസത്തിലാണ്. ഇന്ത്യന്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63 വയസായി ഉയര്‍ന്നു. സ്ത്രീയുടേത് 66 വയസ്സായും. എന്നാല്‍, ആഗോള ശരാശരിയേക്കാള്‍ മൂന്ന് വര്‍ഷം കുറവാണിത്.

ഇരുപത് വര്‍ഷത്തിനിടയ്ക്ക് ജീവിത സാഹചര്യങ്ങളും വൈദ്യശാസ്ത്രയും മെച്ചപ്പെട്ടതിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്പോള്‍, ആയുര്‍ദൈര്‍ഘ്യം അത്രകാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍, പ്രായമായവരുടെ എണ്ണം ആഗോളതലത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രായമായവരുടെ ജനസംഖ്യ കഴിഞ്ഞ നൂറ്റാണ്ടിലേതിനേക്കാള്‍ ഈ നൂറ്റാണ്ടില്‍ ഏറുമെന്നാണ് യു.എന്നിന്റെ പ്രവചനം. ഈ പശ്ചാത്തലത്തില്‍ പ്രയത്തിന്റെ അവശതകളെ അകറ്റി നിര്‍ത്തി നൂറുവയസ്സുവരെ ആഘോഷത്തോടെ ജീവിക്കാന്‍ ചില വഴികള്‍ പറഞ്ഞുതരുന്നു ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍.

പ്രായമാകലിനെ അതിജീവിക്കാനും രോഗങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്താനും ആവില്ല. ശരീരത്തിന് കൈമാറിക്കിട്ടിയിരിക്കുന്ന പരമ്പരാഗത ജീനുകള്‍ക്ക് ഇതിലുള്ള ഭാഗിക പങ്കാളിത്തമാണ് ഇതിന് കാരണം. ബാക്കി പാതിവെച്ച് ശ്രമിച്ചാല്‍ ആയുസും ആരോഗ്യവും കൂട്ടാം.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എങ്ങനെ ജീവിക്കണമെന്ന തീരുമാനം. ഈ നൂറ്റാണ്ട് തുടങ്ങിയ ശേഷം അമേരിക്കയിലുണ്ടായ മരണങ്ങളില്‍ മൂന്നിലൊന്നും നടന്നത്, പുകവലിയും വ്യായാമമില്ലായ്മയും ഭക്ഷണരീതികളിലെ മാറ്റവും വരുത്തിവെച്ച കാരണങ്ങളാലായിരുന്നു. ഒരു പഠനം നടന്നാല്‍ നമ്മുടെ രാജ്യത്തെ മരണങ്ങളിലും ഇക്കാര്യങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ടെന്ന് കണാനാകും. അതുകൊണ്ടാണ് ആരോഗ്യകരമായ ജീവിതശൈലി ആയുസുകൂട്ടും എന്നനിര്‍ദേശം അത്ര പുതിയതല്ലെങ്കിലും പ്രസക്തമാകുന്നത്.

പുതിയകാര്യങ്ങളറിയുന്നതിനുള്ള താത്പര്യവും തുറന്ന മനസ്സും നല്ല സാമൂഹിക ബന്ധങ്ങളുണ്ടാക്കാനുള്ള താത്പര്യവുമുള്ളവരുടെ വാര്‍ധക്യം ആഹ്ലാദപ്രദമായിരിക്കും. പ്രായം നല്‍കിയ അവശതകള്‍ക്കിടയിലും ഇവര്‍ സന്തുഷ്ടരായിരിക്കും. ആയുസെത്ര നീണ്ടാലും, വിഷാദവും ആകാംക്ഷയും മുന്‍കോപവുമുള്ളവരുടെ ജീവിതം അത്ര സന്തുഷ്ടമായിരിക്കില്ല. ആദ്യത്തെ വഴി തിരഞ്ഞെടുത്താല്‍, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമേറും. ആയുസും.

2009 അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന നടത്തിയിരിക്കുന്ന പഠനത്തില്‍ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 65 വയസ്സാണ്. എന്നാല്‍, വികസിത രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 78 വയസാണ് യു.എസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. വികസിത രാജ്യങ്ങളിലെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങള്‍ ശുചിത്വബോധവും ആരോഗ്യ സംരക്ഷണത്തിന് നല്‍കിയ പ്രാധാന്യവുമാണ്.

ജീവിത ശൈലിയില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായാല്‍ മധ്യവയസ്സിലെത്തിയവര്‍ക്കും ആയുസ് ഇനിയും കൂട്ടാം. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിന്‍ 2007-ല്‍ നടത്തിയ ഒരു പഠനമാണ് ഈ നിഗമനത്തിന് ആധാരം. 45-നും 67-നും മധ്യേ പ്രായമുള്ള 15,700 പേരെ 10 വര്‍ഷം നിരീക്ഷിച്ചാണ് ഈ വിലയിരുത്തലില്‍ എത്തിയത്. പഠനത്തിന്റെ ആറാം വര്‍ഷം മുതല്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച 970 പേരില്‍ മരണനിരക്കും ഹൃദയസംബന്ധമായ രോഗങ്ങളും കുറഞ്ഞതായി കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും ഇവര്‍ ധാരാളമായി ഉള്‍പ്പെടുത്തിയതായിരുന്നു ഇവരുടെ ദിവസേനയുള്ള ഭക്ഷണം. പുകവലി ഉപേക്ഷിച്ചു. പൊണ്ണത്തിടിയെ അകറ്റി നിര്‍ത്തി. ആഴ്ച്ചയില്‍ രണ്ടര മണിക്കൂര്‍ വ്യായാമം ചെയ്തു.

No comments:

Post a Comment