തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്നലെ വൈകി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കപരിഹാരം അനന്തമായി നീളുകയാണ്. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു തയാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു. അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കി. ഇരു സഭാ പ്രതിനിധികളുമായി ഇതു നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്
No comments:
Post a Comment