News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 20 October 2011

കണ്ടനാട്‌ കത്തീഡ്രലില്‍ പരി. ശക്രള്ള ബാവയുടെ പെരുന്നാള്‍

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരി. ശക്രള്ള മോര്‍ ബസേലിയോസ്‌ ബാവയുടെ 247-ാമത്‌ ഓര്‍മപെരുന്നാള്‍ ആരംഭിച്ചു.

വികാരി ജോണ്‍ പുന്നച്ചാലില്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തി. ഇന്ന്‌ ഏഴിന്‌ പ്രഭാത പ്രാര്‍ത്ഥന, എട്ടിന്‌ കുര്‍ബാന, വൈകിട്ട്‌ മൂന്നിന്‌ മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്നും വിശുദ്ധന്റെ കബറിടത്തിലേക്ക്‌ കാല്‍നട തീര്‍ത്ഥയാത്ര ആരംഭിക്കും. ആറിന്‌ കരവട്ടെ കുരിശില്‍ ധൂപപ്രാര്‍ത്ഥനയും അവല്‍ നേര്‍ച്ചയും. 6.45ന്‌ സന്ധ്യാപ്രാര്‍ത്ഥന, അനുസ്‌മരണപ്രസംഗം, കബറില്‍ ധൂപപ്രാര്‍ത്ഥന.

നാളെ ഏഴരയ്‌ക്ക് പ്രഭാതപ്രാര്‍ത്ഥന, 8.30ന്‌ അഞ്ചിന്മേല്‍ കുര്‍ബാന, 10.30ന്‌ അവാര്‍ഡ്‌ദാനം, 10.40ന്‌ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്‌ഘാടനം. തുടര്‍ന്ന്‌ കബറിങ്കലുള്ള ധൂപപ്രാര്‍ത്ഥന, കള്ളപ്പം നേര്‍ച്ച, 11.15 ന്‌ ഇടയത്തുമുകള്‍ കുരിശിലേക്ക്‌ പ്രദക്ഷിണം, 12.30ന്‌ നേര്‍ച്ചസദ്യ.

No comments:

Post a Comment