News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 20 October 2011

മുഖ്യമന്ത്രിയുടെ വീടിനു നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധം കല്ലേറ്‌കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി

പുതുപ്പള്ളി:അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ വീടിനു നേരെയുണ്ടായ കല്ലേറില്‍ വ്യാപകപ്രതിഷേധം. വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവമറിഞ്ഞ് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ ഒത്തുചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. സ്ഥലത്തെത്തിയ മന്ത്രി കെ.സി.ജോസഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്നകോണ്‍ഗ്രസ് നേതാക്കള്‍ വളരെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഇതിനിടെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍ പ്രതിഷേധപ്രകടനവും നടത്തി.

മുഖ്യമന്ത്രിയുടെ അനുജന്‍ അലക്‌സ് മുറിക്കുള്ളില്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് വീടിനു മുകളില്‍ എന്തോ വീഴുന്നശബ്ദംകേട്ടത്. അലക്‌സിനെക്കൂടാതെ ഭാര്യ ലൈലയും വീട്ടുജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് അലക്‌സ് പുറത്തിറങ്ങി. ഈ സമയം വീണ്ടും തുടര്‍ച്ചയായി വീടിനുനേരെകല്ലുകള്‍ പതിച്ചു. ആരാണ് എറിയുന്നതെന്നറിയാന്‍ കാര്‍ഷെഡ്ഡിന്റെ ഭാഗത്തേക്ക് ഓടിയെത്തി. ഈ സമയത്ത് നാലഞ്ചാളുകള്‍ ഓടിമറിയുന്നത് കണ്ടു. പിന്നീട് നോക്കുമ്പോഴാണ് കാറിന്റെ ഗ്ലാസ് തകര്‍ന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ്‌പോലീസ്‌കേസെടുത്തു. ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, സി.ഐ.റിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

സംഭവമറിഞ്ഞ് രാത്രി 10 മണിയോടെ മന്ത്രി കെ.സി.ജോസഫ് സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. കോലഞ്ചേരി പള്ളി വിഷയത്തില്‍ യാക്കോബായ സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന മന്ത്രിമാരെ സ്വാധീനിക്കണമെന്ന തോമസ് പ്രഥമന്റെ രഹസ്യ കല്പന വിവാദമാവുന്നു.
    പുത്തന്‍കുരിശ് പാത്രീയാര്‍ക്കീസ് സെന്ററില്‍ നിന്നു കഴിഞ്ഞ അഞ്ചിനാണ് അരമനയിലെ മെത്രാന്മാര്‍ക്ക് കല്പന അയച്ചത്. സഭാ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളെ സ്വാധീനിക്കണമെന്നാണ് കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്നത്. യാക്കോബായ സഭാ നേതൃത്വം യു.ഡി.എഫ്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നത് നീട്ടികൊണ്ടു പോവുന്നുവെന്ന് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആരോപണം നിലനില്‍ക്കേയാണ് വിവാദ കല്പന പുറത്തായത്. അതീവ രഹസ്യമായി സഭയിലെ മെത്രാന്മാര്‍ക്ക് കൈമാറിയ കല്പന പുറത്തായതിനെ കുറിച്ച് അന്വേഷണം വേണമെന്ന് യാക്കോബായ സഭയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete