News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 20 October 2011

മുഖ്യമന്ത്രിയുടെ വീടിനു കല്ലേറ്‌കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി

കോട്ടയം: നൂറുകണക്കിനു പ്രവര്‍ത്തകര്‍, സംഭവമറിഞ്ഞ്‌ മന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍, വന്‍ പോലീസ്‌ സന്നാഹം . രാത്രി വൈകിയും പുതുപ്പള്ളി പ്രതിഷേധ ചൂടിലാണ്‌. രാത്രി ഒന്‍പതുമണിയോടയാണ്‌ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ തറവാട്ടു വീടിനു നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്‌.

ഉമ്മന്‍ചാണ്ടിയുടെ അനിയന്‍ അലക്‌സ്.പി.ചാണ്ടിയും ഭാര്യ ലൈലയുമാത്രമാണ്‌ ഈ സമയത്ത്‌ വീട്ടിലുണ്ടായിരുന്നത്‌. സംഭവം പുറത്തറിഞ്ഞതോടെ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ ആദ്യം സംഭവ സ്‌ഥലത്തെത്തുന്നത്‌. തൊട്ടു പിന്നാലെ പോലീസും എത്തി.

വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിന്റെ പുറകിലെ ചില്ല്‌ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ചുവരിലും കല്ലുകൊണ്ട പാടുകള്‍ ഉണ്ട്‌. ശബ്‌ദം കേട്ട്‌ തങ്ങള്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ മൂന്നുപേര്‍ ഓടി മറയുന്നത്‌ കണ്ടതായി അലക്‌സ് പറഞ്ഞു.്‌ മന്ത്രി കെ.സി.ജോസഫിന്റെ നേതൃതത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും സ്‌ഥലത്തെത്തി.

തുടര്‍ന്ന്‌ തിരികെയെത്തിയ പ്രവര്‍ത്തകര്‍ വീടിനു മുന്‍പില്‍ തമ്പടിച്ചു. കോട്ടയം ഡി.വൈ.എസ്‌.പി. പി.ഡി.രാധാകൃഷ്‌ണപിള്ളയുടെ നേതൃതത്തില്‍ വന്‍ പോലീസ്‌ സന്നാഹവും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുകയാണ്‌. രാത്രി 11.30-ഓടെ ഡോഗ്‌ സ്‌ക്വാഡ്‌ സ്‌ഥലതെത്തി പരിശോധന നടത്തി.

No comments:

Post a Comment