കൊച്ചി: അഞ്ചുമാസം മുമ്പു വോട്ടഭ്യര്‍ഥിച്ചു നാട്ടുകാരുടെ സ്‌നേഹാദരമേറ്റുവാങ്ങി കടന്നുപോയ വഴികളിലൂടെ ടി.എം. ജേക്കബിന്റെ അന്ത്യയാത്ര. പ്രിയനേതാവിനു യാത്രാമൊഴിയേകാന്‍ പാതയോരങ്ങളില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. എറണാകുളം ടൗണ്‍ഹാളിലും പിന്നീടു പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ നാടും നഗരവും ബാഷ്‌പാഞ്‌ജലിയര്‍പ്പിച്ചു.
യു.ഡി.എഫ്. നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്നു രാവിലെ 10-നു കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌കാരശുശ്രൂഷകള്‍ക്കു യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
ഞായറാഴ്‌ച രാത്രി 10.32-നു മരട് ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ജേക്കബിന്റെ അന്ത്യം. ഇന്നലെ രാവിലെ പതിനൊന്നോടെ വിലാപയാത്രയായി മൃതദേഹം എറണാകുളം ടൗണ്‍ഹാളിലെത്തിച്ചു. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷയ്‌ക്കുശേഷം ഒമ്പതരയോടെയാണു വിലാപയാത്ര പുറപ്പെട്ടത്. കനത്ത മഴ അവഗണിച്ചും പ്രിയനേതാവിന് അന്ത്യാഞ്‌ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ടൗണ്‍ഹാള്‍ പരിസരത്തെത്തി.
ഭാര്യ ഡെയ്‌സി ജേക്കബ്, മകന്‍ അനൂപ് ജേക്കബ്, മകള്‍ അമ്പിളി, മന്ത്രി കെ.എം. മാണി, പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവരും ആംബുലന്‍സില്‍ മൃതദേഹത്തിനരികിലുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു പ്രത്യേക വാഹനത്തില്‍ രണ്ടേകാലോടെ എം.എല്‍.എമാരെത്തി.
തുടര്‍ന്നു ടൗണ്‍ഹാളില്‍നിന്ന് പുഷ്‌പാലംകൃതമായ കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസില്‍ എം.ജി. റോഡ്, തൃപ്പൂണിത്തുറ, തിരുവാങ്കുളം, മുളന്തുരുത്തി, ആരക്കുന്നം വഴി എട്ടരയോടെ മൃതദേഹം പിറവത്തെത്തിച്ചു. മണിക്കൂറുകള്‍ വൈകിയാണു വിലാപയാത്ര സെന്റ് ജോസഫ് സ്‌കൂളിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പിറവത്ത് എത്തിയിരുന്നു. രാത്രിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടിലേക്കു മൃതദേഹം കൊണ്ടുപോയി.
ജേക്കബിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രി എ.കെ. ആന്റണി, മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ ഇവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍ എന്നിവര്‍ അനുശോചിച്ചു.
ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും ഹൈക്കോടതി ജഡ്‌ജിമാരും ആദരാഞ്‌ജലിയര്‍പ്പിക്കാനെത്തി. 'മംഗള'ത്തിനുവേണ്ടി ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, മാനേജിംഗ് ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്, കന്യക ചീഫ് എഡിറ്റര്‍ ക്ലാരമ്മ വര്‍ഗീസ് എന്നിവര്‍ ആദരാഞ്‌ജലിയര്‍പ്പിച്ചു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. അബ്‌ദുറബ്, കെ. ബാബു, അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്‌ണന്‍, കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍,
ഷിബു ബേബിജോണ്‍, എം.എല്‍.എമാരായ എ.എം. ആരിഫ്, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയീസ്, വി.പി. സജീന്ദ്രന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, തേറമ്പില്‍ രാമകൃഷ്‌ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, സി. ദിവാകരന്‍, വി.എം. സുധീരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, നടന്‍ മമ്മൂട്ടി, ജനാര്‍ദനന്‍, ഇടവേള ബാബു, മേയര്‍ ടോണി ചമ്മിണി, ടി.എച്ച്. മുസ്‌തഫ, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പി. രാജീവ് എം.പി, ജോസ് കെ. മാണി എം.പി, സി.പി. ജോണ്‍, എം.എം. ഹസന്‍, സി.എം. ദിനേശ്‌മണി, ഡോ. ഡി. ബാബുപോള്‍, അജയ് തറയില്‍, എം.എം. ലോറന്‍സ്, അല്‍ഫോണ്‍സ് കണ്ണന്താനം, ഷാനിമോള്‍ ഉസ്‌മാന്‍, പി.സി. തോമസ്, അഡീ. അഡ്വക്കേറ്റ് ജനറല്‍ പി.സി. ഐപ്പ്, കെ.പി. വിശ്വനാഥന്‍, തോമസ് ചാഴികാടന്‍, ഡോ. ജാന്‍സി ജെയിംസ്, ജെയിംസ് ജോസഫ്, മാത്യു സ്‌റ്റീഫന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, എ.സി. ജോസ്, ഷെവ. ഷിബു തെക്കുംപുറം, എ.ഡി.ജി.പി. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ എറണാകുളം ടൗണ്‍ ഹാളില്‍ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഗുരുതര രോഗത്തിനു ദീര്‍ഘകാലമായി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ടി.എം. ജേക്കബ് കഴിഞ്ഞ 17-നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതേ ആശുപത്രിയില്‍ മകള്‍ അമ്പിളിയും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്‌ഛിച്ച് ഞായറാഴ്‌ച രാത്രി പത്തരയോടെയായിരുന്നു ജേക്കബിന്റെ അന്ത്യം

No comments:
Post a Comment