News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 11 October 2011

കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്‌ സര്‍ക്കാരിന്റെ ഫോര്‍മുല

തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു. ഇരുപക്ഷവും മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും നേരിയ വിട്ടുവീഴ്‌ചക്കു തയാറാകുമെന്ന സൂചനയുണ്ട്‌.

തര്‍ക്കത്തിന്‌ ആധാരമായ കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു നല്‍കി പകരം പുതിയ പള്ളി പണിയാന്‍ യാക്കോബായ വിഭാഗത്തിനു സഹായം നല്‍കുക, കോലഞ്ചേരി പള്ളിക്കു കീഴിലെ സ്‌ഥാപനങ്ങള്‍, സ്വത്തുവകകള്‍ എന്നിവ ഇരുവിഭാഗത്തിനുമായി വിഭജിക്കുക എന്ന ഫോര്‍മുലയാണ്‌ മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ചിട്ടുള്ളത്‌.

മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ.മുനീര്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ ചര്‍ച്ച നടത്തുന്നത്‌. ഇന്നലെ രാത്രി എട്ടുമണിയോടെ തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെ രണ്ടുമണിക്കും തുടര്‍ന്നു

No comments:

Post a Comment