അഭി: ഒസ്താത്തിയോസ് തിരുമേനി,
അങ്ങയോടു എല്ലാ ബഹുമാനവും പുലര്‍ത്തി കൊണ്ട് ബ:മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അങ്ങ് അയച്ച തുറന്ന കത്തിലെ പരാമര്‍ശനങ്ങളോട് ഉള്ള ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ.(1) സഭയിലെ ആദ്യ ഭിന്നിപ്പ് മാര്‍ത്തോമ സഭയുമായി ഉണ്ടായതല്ല.കൂനന്‍ കുരിശു സത്യത്തിനു ശേഷം റോമന്‍ കത്തോലിക്ക സഭയുമായി ഉണ്ടായ ഭിന്നിപ്പില്‍ ഓരോ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പള്ളികള്‍ അവരവര്‍ തന്നെ ഉപയോഗിക്കട്ടെ എന്ന വിശാല മനോഭാവം ആയിരുന്നു പൊതുവേ ഇരു വിഭാഗവും പുലര്‍ത്തിയത്‌എന്നത് അങ്ങ് ഓര്‍മ്മിക്കണം.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശേരി പള്ളിയും ആലപ്പുഴ പള്ളിയും ബ്രിട്ടീഷ് ഭരണ കാലത്ത് രാജ വിളംബരത്തില്‍ കൂടി അന്നത്തെ സുറിയാനി സഭക്ക് ലഭിച്ചിട്ടും ഇരു പള്ളികളിലും ഭൂരിപക്ഷം ഇടവകാംഗങ്ങള്‍ മറുപക്ഷത്ത് ആയിരുന്നതിനാല്‍ കത്തോലിക്ക സഭക്ക് വിട്ടു കൊടുത്ത് എന്നതാണ് പഴയ ചരിത്രം.മാര്‍ത്തോമ സഭക്ക് എതിരായി കോടതി ഉത്തരവുണ്ടായിട്ടും ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ ഇപ്പോഴും ഓര്‍ത്തഡോക്‍സ്-മാര്‍ത്തോമ സഭകള്‍ പരസ്പരം സഹകരിച്ചു വ്യത്യസ്ത സമയങ്ങളില്‍ ആരാധന നടത്തുന്നു എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.കോഴഞ്ചേരി പള്ളിയിലും ഇരുസഭകളും ഇപ്പോഴും സഹകരിച്ചു ആരാധന നടത്തുന്നുണ്ട് എന്നത് അങ്ങ് മറക്കരുത്.(2 )സുപ്രീം കോടതി 1064 പള്ളികളും ഓര്‍ത്തഡോക്‍സ് സഭയുടെ ഉടമസ്ഥതയില്‍ ആണ് എന്ന് വിധി പുറപ്പെടുവിച്ചു എന്ന അങ്ങയുടെ പരാമര്‍ശനം പിശകാണ്.പള്ളികള്‍ കേസില്‍ കക്ഷികള്‍ അല്ലാത്തതിനാല്‍ ഈ കേസില്‍ അത്തരം ഒരു വിധി ഉണ്ടായില്ല എന്നതാണ് ശരി. (3 ) പാത്രിയര്‍ക്കീസ് ബാവയുടെ ഭരണം വാനിഷിംഗ് പോയിന്‍റ് ആണ് എന്ന് സുപ്രീം കോടതി വിധി ഉണ്ട് എന്ന അങ്ങയുടെ പരാമര്‍ശം തെറ്റി ധാരണ ഉളവാക്കുന്നതാണ്.പാത്രിയര്‍ക്കീ
No comments:
Post a Comment