News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 25 October 2011

മാര്‍ ബസേലിയോസ് ആസ്‌പത്രി: കാത്ത്‌ലാബ് ഉദ്ഘാടനം ഇന്ന്

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം തുടങ്ങുന്നു.

ആസ്​പത്രി അങ്കണത്തില്‍ ബുധനാഴ്ച 10ന് മന്ത്രി അടൂര്‍ പ്രകാശ് കാത്ത്‌ലാബിന്റെ ഉദ്ഘാടനവും മന്ത്രി എ.പി.അനില്‍കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. പി.ടി.തോമസ് എംപി, ടി.യു.കുരുവിള എംഎല്‍എ, മാര്‍തോമ ചെറിയ പള്ളി വികാരി ഫാ. കെ.പി.എല്‍ദോസ് കാക്കനാട്ട്, നഗരസഭാധ്യക്ഷന്‍ കെ.പി.ബാബു, മാര്‍ ബസേലിയോസ് ആസ്​പത്രി സെക്രട്ടറി സലിം ചെറിയാന്‍, ട്രസ്റ്റിമാരായ സി.പി.കുര്യാക്കോസ്, കെ.ജെ.തോമസ്, നെല്ലിമറ്റം എം ബിറ്റ്‌സ് സെക്രട്ടറി ജോണ്‍സണ്‍ കുര്യാക്കോസ്, അഡ്വ. ഷിബു കുര്യാക്കോസ്, പ്രൊഫ. പി.ഐ.ബാബു, സി.ഐ.എല്‍ദോസ് , കാര്‍ഡിയോളജിസ്റ്റ് ജെയിന്‍ ടി.കല്ലറക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോര്‍ജ് എബ്രഹാം, ബാബു മാത്യു കൈപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും

No comments:

Post a Comment